
മണിയൻപിള്ള രാജുവിനോട് ഷക്കീലയ്ക്ക് പ്രണയം : ഇതാണ് നടന് പറയാനുള്ളത്
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് നടി ഷക്കീല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. മണിയൻപിള്ള രാജു നിർമിച്ച മോഹൻലാൽ നായകനായ ഛോട്ടാ മുംബൈയുടെ സെറ്റിൽ വെച്ചാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്നും താരം പറയുന്നു. ചിത്രത്തിൽ ഷക്കീല അതിഥി വേഷത്തിൽ എത്തിയിരുന്നു.
2007 ലാണ് ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ ഷക്കീല എന്ന പേരില്‍ തന്നെ അതിഥി വേഷത്തിലാണ് ഇവര്‍ എത്തിയത്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇതില്‍ രാജുവിന്റെ ഇടപെടലുമാണ് അദേഹത്തോട് പ്രണയം തോന്നുകയും പിന്നാലെ ഒരു പ്രണയ ലേഖനം അയയ്ക്കുകയും ചെയ്തതെന്നും ഷക്കീല പറഞ്ഞു.
സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ശസ്ത്രക്രിയയ്ക്കായി ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഉടന്‍ തന്നെ നിര്‍മ്മാതാവ് മണിയന് പിള്ള രാജുവിനെ പോയി കണ്ടു. ഞാന്‍ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കിലും അദേഹം എനിക്കുള്ള പ്രതിഫലം മുന്‍കൂറായി നല്കി. എനിക്കത് വലിയൊരു സഹായമായിരുന്നു.
അന്ന് മുതല്‍ എനിക്ക് അദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയായിരുന്നു. എന്നാല്‍ താന്‍ നല്കിയ പ്രണയലേഖനത്തിന് ഇതുവരെ മറുപടി നല്‍കിയില്ലെന്നും ഷക്കീല വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഷക്കീലയുടെ വെളിപ്പെടുത്തലിനോട് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ് മണിയന് പിള്ള രാജു.
അമ്മയുടെ ശസ്ത്രക്രിയയ്ക്കു വേണ്ടി പണം നല്കിയിരുന്നുവെന്നത് സത്യമാണെന്നും, എന്നാല്‍ അവര്‍ക്ക് തന്നോട് പ്രണയം ഉണ്ടായിരുന്നോ എന്നത് അറിയില്ലായിരുന്നുവെന്നും രാജു പറയുന്നു.അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും കഴിഞ്ഞാല്‍ അതുപോല മടങ്ങിപ്പോകുകയും ചെയ്യും, ഇതായിരുന്നു അവരുടെ പതിവ്. എന്നാല്‍ തനിക്ക് പ്രണയലേഖനം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു.