കൊച്ചിയിലേക്ക് താമസം മാറ്റിയത് മലയാളത്തില്‍ അഭിനയിക്കാന്‍ വേണ്ടി… പക്ഷെ അവസരം ലഭിക്കുന്നില്ലെന്ന് മഞ്ജിമ.

0

 

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് തമിഴില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടി മഞ്ജിമ മോഹന്‍.
സംസം, മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ബോളിവുഡ് ചിത്രം ക്വീനിന്റെ റീമേയ്ക്കാണ് സംസം. മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്നുണ്ടെങ്കിലും മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് പറയുകയാണ് മഞ്ജിമ മോഹന്‍.

 

 

 

 

 

 

കൊച്ചിയിലേക്ക് താമസം മാറ്റിയത് തന്നെ മലയാളത്തില്‍ അഭിനയിക്കാനാണ് .പക്ഷെ അവസരമൊന്നും ലഭിക്കുന്നില്ലെന്ന് മഞ്ജിമ പറയുന്നു. മലയാളത്തില്‍ സിനിമകള്‍ കിട്ടാത്തതില്‍ താന്‍ വളരെ അസ്വസ്ഥയാണെന്ന് താരം പറയുന്നു. മലയാളം സിനിമകള്‍ കണ്ട് വളര്‍ന്നൊരാളാണ് താനെന്നും സിനിമയില്‍ എത്തിയതിനു പിന്നാലെ തന്റെ ആദ്യതീരുമാനം കൊച്ചിയിലേക്ക് താമസം മാറ്റുകയും മലയാളം സിനിമകള്‍ മാത്രം ചെയ്യുക എന്നതുമായിരുന്നുവെന്നും മഞ്ജിമ പറയുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചപോലെ ഒന്നും സംഭവിച്ചില്ലെന്നാണ് താരം പറയുന്നത്. മറ്റ് ഭാഷകളിലേക്കാള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്നും താരം പറയുന്നു.

 

 

 

 

 

 

അതേസമയം തന്റെ രണ്ടാമത്തെ മലയാളം ചിത്രമായ മിഖായേലിലെ കഥാപാത്രത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. വളരെ സത്യസന്ധമായി തന്നെ പറയാം, മിഖായേലില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട കഥാപാത്രമൊന്നും അല്ല; ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍.

 

 

 

 

 

‘ഒരു വടക്കന്‍ സെല്‍ഫി’ ചെയ്തശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് മിഖായേലിലൂടെ മഞ്ജിമ രണ്ടാമതൊരു സിനിമ മഞ്ജിമ മലയാളത്തില്‍ ചെയ്യുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നിവിനും മഞ്ജിമയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു മിഖായേല്‍.

 

 

 

 

 

 

You might also like