
അസുരനില്‍ ധനുഷിന്റെ നായികയായി മഞ്ജു വാര്യര്‍… ഇതിപ്പരം എന്ത് ആഗ്രഹിക്കാനെന്തന്ന് താരം….

വെട്രിമാരന് സംവിധാനം ചെയ്യുന്ന ‘അസുരന്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴിലേക്ക്. മലയാളികള്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഈ വിവരം ധനുഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നീട് മഞ്ജു ഫേസ്ബുക്കില്‍ ഈ വിവരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അസുരനില്‍ പ്രധാന വേഷത്തിലാണ് മഞ്ജു എത്തുക.

പൊല്ലാതവന്, ആടുകളം, വടചെന്നൈ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒരുമിക്കുന്ന ചിത്രമാണ് അസുരന്. മഞ്ജുവിനൊപ്പം സ്ക്രീന്‍ പങ്കുവെയ്ക്കാനും അത്ഭുതപ്പെടുത്തുന്ന പ്രതിഭയില്‍ നിന്നും പഠിക്കാനും ആവേശത്തോടെ കാത്തിരിക്കുന്നു, എന്നാണ് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.എന്റെ ആദ്യ തമിഴ് ചിത്രം . ഇതില്‍പ്പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആവേശത്തിലാണ്.ധനുഷിന്റെ ട്വീറ്റിന് മഞ്ജു നല്കിയ മറുപടി ഇതായിരുന്നു.

ജനുമരി 26 ന് അസുരന്റെ ചിത്രീകരണം ആരംഭിക്കും. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു നിര്‍മ്മിക്കുന്ന ‘അസുരന്’ ‘വേട്ക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ റിലീസ് ചെയ്തിരുന്നു.