
ആ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ ഇങ്ങനെയായോ ? അമൃതയുടെ ഗ്ലാമർ ചിത്രങ്ങൾ കാണാം..
മലയാളത്തിന്റെ പ്രിയ സംവിധായകന് കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടി ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിധി എന്ന കേന്ദ്ര കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. നിധി എന്ന കഥാപാത്രം അതിമനോഹരമായാണ് അമൃത അവതരിപ്പിച്ചത്. 2004 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അമൃതയ്ക്ക് പുറമെ ഭാനു പ്രിയ, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ജയകൃഷ്ണന് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
രാജസ്ഥാന് സ്വദേശിയാണ് അമൃത. കമലിന്റെ ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് നടി പിന്നീട് വന്നിട്ടില്ല. എന്നാല്‍ ഹിന്ദി സീരിയലുകളില്‍ സജീവമാണ് താരം. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും നടി തിളങ്ങുകയാണ്.
2001 ല്‍ പുറത്തിറങ്ങിയ തും ബിന്‍ എന്ന ചിത്രത്തിലൂടെയാണ് അമൃത സിനിമാരംഗത്ത് എത്തുന്നത്. ഒരു ചെരുപ്പു കമ്പനിയുടെ പരസ്യത്തിലൂടെയാണ് അമൃത കേരളത്തില്‍ എത്തുന്നതും ഒടുവില്‍ മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ അഭിനയിക്കുന്നതും. ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താരം താമസിക്കുന്നത്.