
മഞ്ജു വാര്യരുടെ ട്വന്റി ഇയര്‍ ചലഞ്ചുമായി സന്തോഷ് ശിവന്; സൗന്ദര്യം കൂടിയെന്ന് ആരാധകര്‍

പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. സാധാരണക്കാര്‍ ഏറ്റെടുത്ത ഈ ചലഞ്ചില്‍ സൈബറിടത്തില്‍ വൈറലാതയോടെ സെലിബ്രിറ്റികളും അത് ഏറ്റെടുക്കുകയായിരുന്നു. താരങ്ങളായ പേളി മാണി, ശ്രിന്ദ,അഹാന ഭാവന, ഉണ്ണി മുകുന്ദന്, ശ്രുതി ഹാസന് ശാലിന് സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരും പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു.
ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ 20 വര്‍ഷം മുന്‍പുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. മഞ്ജുവിന്റെ 1998ലെയും 2019ലെയും ചിത്രങ്ങളാണ് സന്തോഷ് ശിവന് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കസവ് ചുറ്റി മുല്ലപ്പൂടി തനി നാടന്‍ മലയാളിമങ്കയായാണ് മഞ്ജുവിനെ ചിത്ത്രതില്‍ കാണുന്നത്. രണ്ടു ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തച്. രഇരുപത് വര്‍ഷം പിന്നിട്ടിട്ടും രണ്ടു ചിത്രങ്ങളിലും വലിയ വ്യത്യാസം വന്നിട്ടില്ലെന്നും സൗന്ദര്യം കൂടിയിട്ടേ ഉള്ളുവെന്നുമാണ് ആരാധകരുടെ കമന്റ്.
