പൃഥ്വിരാജ് സംവിധായകനായപ്പോള്‍; മഞ്ജു വാര്യര്‍ പറയുന്നു……

0

 

 

 

 

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ഒടിയനു ശേഷം മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുകയാണെന്ന് മനസ്സിലാക്കാൻ സാധിക്കില്ലെന്ന് മഞ്ജു വാര്യർ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. രാജുവുമായി അടുത്ത് സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വെച്ചാണ് എന്ന് നടി വ്യക്തമാക്കി .

 

 

 

 

 

‘രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വെച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാൻ എനിക്ക് അറിയില്ല. എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്, മഞ്ജു വാര്യര്‍ പറയുന്നു.

 

 

 

 

 

 

പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയ്യുന്നതെന്ന് ആദ്യത്തെ ഒരുദിവസം നമ്മുടെ മനസ്സിൽ ഉണ്ടാകും. എന്നാല്‍ പിന്നെ നമ്മൾ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയും ഉള്ള സംവിധായകനെയാണ്. ആ ആത്മവിശ്വാസം പൃഥ്വിയിലുണ്ട്- മഞ്ജു വാര്യര്‍ പറയുന്നു.

 

 

 

 

 

 

മോഹന്‍ലാലിനെ നായകനാക്കി വന്‍താര നിരയുടെ പിന്തുണയോടെ നടന്‍ പൃഥ്വിരാജ് ഒരുക്കുന്ന ചിത്രം മാര്‍ച്ച് 28 ന് തീയേറ്ററിൽ എത്തും.

 

 

 

You might also like