പുതിയ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗം ; മഞ്ജു വാര്യറിന് പരിക്ക് .

0

സന്തോഷ് ശിവൻ ചിത്രം ജാക്ക് ആന്‍ഡ് ജിലിന്റെ ചിത്രീകരണത്തിനിടയിൽ മഞ്ജു വാര്യറിന് പരിക്ക്.
ഇന്ന് ഹരിപ്പാട് വച്ച് നടന്ന ചിത്രീകരണത്തിൽ ആക്ഷൻ രംഗത്തിനിടെയാണ് മഞ്ജുവിന് പരിക്ക് പറ്റിയത്. എന്നാൽ പരിക്ക് അത്ര രൂക്ഷമല്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

 

 

ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ സന്തോഷ് ശിവന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് “ജാക്ക് ആന്‍ഡ് ജില്‍”.

 

 

മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസിനെത്തുന്നത്. ദുബായ് കമ്ബനിയായ ലെസ്മാന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

 

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് റാം സുന്ദറാണ്. അലക്‌സ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സന്തോഷ് ശിവന്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കേരളത്തിലും ലണ്ടനിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

 

You might also like