
‘ഇത്തവണ കഞ്ഞി അല്ല ബിരിയാണിയാണ്’ മഞ്ജുവിനെ പിടിവിടാതെ ട്രോളന്മാർ !!
ഒടിയൻ ‘കഞ്ഞി ട്രോൾ ‘ അവസാനിക്കുമ്പോഴേക്കും അടുത്ത ബിരിയാണി ട്രോളുമായി മഞ്ജു വാരിയറും ട്രോളന്മാരും ഏറ്റുമുട്ടുന്നു. മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്.2019ല്‍ പ്രേക്ഷകര്‍ ഏറ്റവുംകൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ മലയാള സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം നിര്‍വ്വഹിക്കുന്ന 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം “മരക്കാര്‍ ; അറബി കടലിന്റെ സിംഹം”.
മോഹന്‍ലാലിനൊപ്പമുള്ള രണ്ട് സിനിമകളുടെ തിരക്കിലാണ് മഞ്ജു വാര്യര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറും പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്. മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയ ദിനം മുതല്‍ പല വഴികളിലൂടെയായി സിനിമയിലെ ചിത്രീകരണ സ്റ്റില്ലുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അങ്ങനെ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രങ്ങളില്‍ ചിലതാണ് നടി മഞ്ചുവിന് ട്രോള്ളന്മാരുടെ ട്രോള്‍ മഴയ്ക്ക് ഇരയാകേണ്ടി വന്നത്.
ഒടിയന് സിനിമയിലെ പ്രശസ്തമായ “മാണിക്യാ കുറച്ച് കഞ്ഞി എടുക്കട്ടെ” എന്ന ഡയലോഗ് ഉപയോഗിച്ചാണ് മരക്കാറിലെ മഞ്ചുവിന്റെ ഫോട്ടോ വെച്ച് ട്രോള്ളന്മാര് ഒങ്കാര നടനമാടുന്നത്.
ചിത്രീകരണം ആരംഭിച്ചത് മുതല്‍ സിനിമയില്‍ നിന്നും ഓരോ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുനില്‍ ഷെട്ടി, സിദ്ദിഖ് തുടങ്ങിയ താരങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുടെയും ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. സുബൈദ എന്ന കഥാപാത്രത്തെയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.