
ഒടുവിൽ അത് ഉറപ്പിച്ചു !!! മങ്കാത്ത രണ്ടാം ഭാഗം ഉടൻ…!!
തല അജിത്തിന്റെ ആരാധക വൃന്ദം വർധിപ്പിച്ച ഒരു ചിത്രം തന്നെയാണ് മങ്കാത്ത. നായകനെന്നോ വില്ലനെന്നോ ഒരു തരം തിരിവ് നൽകാതെ വെങ്കട് പ്രഭു ഒരുക്കിയ ചിത്രത്തിലെ അജിത്തിന്റെ വിനായക് മഹാദേവ് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നാണ്. 2011 ൽ റീലീസായ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. ആക്ഷൻ കിംഗ് അർജുൻ സർജയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോളിതാ വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. മങ്കാത്ത ഹിറ്റായതു മുതല്‍ ആരാധകര്‍ ആവശ്യപ്പെടുന്നതാണ് മങ്കാത്തയ്ക്ക് രണ്ടാം ഭാഗം വേണമെന്നത്. എന്നാല്‍ വെങ്കിട്ട് പ്രഭുവോ, അജിത്തോ ഇതിന് ഇന്നുവരെ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വെങ്കിട്ട് പ്രഭു ട്വീറ്റ് ചെയ്ത മങ്കാത്തയുടെ രണ്ടാംഭാഗത്തിനുള്ള സൂചനകള്‍.
തെന്നിന്ത്യയിലെ മലയാളത്തിലും തല അജിത്തിന് നിറയെ ആരാധകരുണ്ട്. അജിത്തിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത. അജിത്ത് കുമാറിനൊപ്പം വെങ്കിട്ട് പ്രഭു നില്‍ക്കുന്നതാണ് ചിത്രം. അങ്ങനെ ഇത് സംഭവിച്ചു, ശുഭരാത്രി എന്നായിരുന്നു വെങ്കിട്ട് പ്രഭുവിന്റെ ട്വീറ്റ്. 2011ലാണ് മങ്കാത്ത പുറത്തിറങ്ങിയത്. ഇന്‍സ്പെക്ടര്‍ വിനായക് എന്ന അജിത്തിന്റെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധനേടി.
അര്ജുന്, ത്രിഷ,പ്രേംജി,വൈഭവ് റെഡ്ഡി,അഞ്ജലി, ആന്‍ഡ്രിയ, റായ് ലക്ഷ്മി എന്നിങ്ങനെ നീണ്ട താരനിരയാണ് സിനിമയിലുണ്ടായിരുന്നത്.അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ വിശ്വാസം വൻ വിജയമായിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമ 200 കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുണ്ട്.