ആരാധകരെ അമ്പരിപ്പിച്ച് പ്രണവും കല്യാണിയും ; മരക്കാറിലെ ഗാനരംഗത്തിന് മുടക്കിയത് 2.5 കോടി..

0

ഒരിടവേളക്കു ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ചിത്രമായ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം” ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലബാറിലെ മരക്കാന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഇരുവരുടെയും മക്കളായ കല്യാണിയും പ്രണവും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഇരുവരും ഒരുമിച്ചുള്ള പാട്ടിലെ രംഗം പുറത്ത് വിട്ടിരുന്നു . ഇരുവരുടേയും ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. ഇതോടെ പ്രതീക്ഷക്കപ്പുറം സിനിമ നിരവധി സസ്‌പെന്‍സുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു.

 

 

 

 

 

ഇവര്‍ അഭിനയിക്കുന്ന ഗാനരംഗം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗാനരംഗം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റിനു വേണ്ടി മാത്രം 2.5 കോടിയാണ് മുടക്കിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രശസ്ത കലാസംവിധായകന്‍ സാബു സിറിലാണ് ചിത്രത്തിന് വേണ്ടി രാജകീയമായ സെറ്റൊരുക്കിയിരിക്കുന്നത്.

 

 

 

 

 

അച്ഛന്റെ സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. കല്യാണിയെ കൂടാതെ സഹോദരന്‍ സിദ്ധാര്‍ത്ഥും മരക്കാറില്‍ അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നും വിഷ്വല്‍ ഇഫക്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി അച്ഛന്റെ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് സിദ്ധാര്‍ഥ്. തെന്നിന്ത്യന്‍ നടിയും മലയാളിയുമായ കീര്‍ത്തി സുരേഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി,മധു തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തില്‍. സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരയ്ക്കാറിനുണ്ട്.

 

 

 

 

 

You might also like