ബിബിനും ശശാങ്കനും നമിതയും ഒന്നിക്കുന്ന “മാർഗംകളി”..

0

 

bibin-new

 

മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയിൽ എത്തിയ നടനാണ് ബിബിൻ ജോർജ്. തിരക്കഥാകൃത്തായി വന്നു ഇപ്പോൾ നായകനിരയിലേക്ക് എത്തിനിൽക്കുകയാണ് ബിബിൻ. അമർ അക്ബര്‍ അന്തോണി എന്ന ചിത്രത്തിനായാണ് ബിബിൻ ആദ്യമായി തിരക്കഥ ഒരുക്കിയത്. പിന്നിട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലും തന്റേതായ ഇടാൻ കണ്ടെത്തി. ഒരു പഴയ ബോംബ് എന്ന ചിത്രത്തിൽ നായകനായി എത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മലയാള സിനിമയിൽ തലയുയർത്തി നിൽക്കുകയാണിപ്പോൾ ബിബിൻ ജോർജ്. ഇപ്പോഴിതാ ബിബിൻ നായകനാകുന്ന പുതിയ ചിത്രവും അണിയറയിലൊരുങ്ങുന്നു.

 

 

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാർഗംകളി’യിലാണ് ബിബിൻ വീണ്ടും നായകനാകുന്നത്. നമിത പ്രമോദാണ് നായിക.മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഇരുപതിന് കൊച്ചി ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന പൂജാചടങ്ങോടെ ചിത്രീകരണം തുടങ്ങും.

 

 

 

കൊച്ചിയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പ്രണയ – കോമഡി ചിത്രമാണിത്. സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര തുടങ്ങിയവര്‍ താരനിരയിലുണ്ട്.കഥ, തിരക്കഥ – ശശാങ്കന്‍, സംഭാഷണം – ബിബിന്‍ ജോര്‍ജ്, സംഗീതം. ഗോപി സുന്ദര്‍അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

 

 

 

ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്ന ശശാങ്കൻ മയ്യനാട്.ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയാണ് ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം.

You might also like