ഇതിഹാസ നിര്‍മ്മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട്! മറിയം വന്ന് വിളക്കൂതി ട്രെയ്‌ലര്‍ പുറത്ത്

0

മാധ്യമപ്രവര്‍ത്തകനും പുതുമുഖ സംവിധായകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന മറിയം വന്ന് വിളക്കൂതിയുടെ ട്രെയ്‌ലര്‍ പുറത്ത്. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇതിഹാസ നിര്‍മ്മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്. നിവിന്‍ പോളിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ശബ്ദ രേഖ ടീസറും പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ആദ്യ ശബ്ദരേഖ ടീസറുമായെത്തിയ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്. പ്രേമം സിനിമയിലെ ജോര്‍ജിന്റെ കൂട്ടുകാരായെത്തിയ നാല് പേരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശബരീഷ് വര്‍മ്മ, സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവ് രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മ്മാണം. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ജനുവരി 31ന് ചിത്രം തിയേറ്ററുകളിലെത്തും.

You might also like