മലയാള ചലച്ചിത്രം മാര്‍ജാര ഒരു കല്ലു വച്ച നുണയും, തരംഗമായ ബംഗാളി ഷോര്‍ട്ട് ഫിലിം അഹല്യയും തമ്മിലെന്ത്.?

0

 

രാമായണത്തിലെ അഹല്യ മോക്ഷം കഥയുടെ പുനരാവിഷ്ക്കരമാണ് “മാർജ്ജാര ഒരു കല്ലു വച്ച നുണ” എന്നാ ചിത്രം. പുരാണത്തിൽ പറയുന്ന, നമുക്കെല്ലാവർക്കും സുപരിചിതമായ അഹല്യയുടെ കഥയിൽ നിന്നും വത്യസ്ഥമായി എന്താണീ ചിത്രം പറയാൻ ഉദ്ദേശിക്കുന്നതെന്നറിയാനുള്ള ആകാംഷ ജനിപ്പിക്കാൻ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കൊണ്ടുതന്നെ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ഒരു കള്ളനും അയാളുടെ വത്യസ്തമായ മോഷണ രീതിയിലൂടെയുമാണ് കഥ വികസിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചിത്രം പ്രതിപാദിക്കുന്നുണ്ട്.

 

 

 

 

2015ഇൽ പുറത്തിറങ്ങിയ ബംഗാളി ഷോർട് ഫിലിമാണ് അഹല്യ. സൗമിത്ര ചാറ്റർജിയും രാധിക ആപ്തെയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഷോർട് ഫിലിം യൂട്യൂബ് ഇലും മറ്റും തരംഗമായി മാറിയിരുന്നു. അഹല്യ എന്നാ ഷോർട് ഫിലിമാണ് മാർജാര എന്നാ സിനിമയുടെ ഇൻസ്പിറേഷൻ എന്ന് ചിത്രത്തിന്റെ സംവിധായകൻ പറയുമ്പോൾ, അതിനേക്കാൾ മികച്ചതെന്തോ ചിത്രം കാത്തു വെച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തം. മർജാരയുടെ പൂജ വേളയിൽ ചിത്രത്തിന്റെ തിരക്കഥ താൻ അടുത്ത കാലത്ത് വായിച്ചിട്ടുള്ളതിൽ മികച്ചത് എന്നാണ് ചലച്ചിത്ര താരം ടിനി ടോം വിശേഷിപ്പിച്ചത്. മാർജാര ഒരു കല്ലു വച്ച നുണ എന്ന ചിത്രത്തിന്റെ തിരക്കഥ എം ടി സാറിന്റെ എഴുത്തുമായി സാമ്യവും മികവും പുലർത്തിയിട്ടുണ്ട് എന്ന ടിനി ടോമിന്റെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ വളരെ നല്ലൊരു ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നത് തീർച്ച.

 

 

 

 

 

 

നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ചിത്രമാണ് ”മാര്‍ജാര ഒരു കല്ലുവച്ച നുണ”. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജേസണ്‍, വിഹാന്‍, രേണു സൗന്ദര്‍, അഭിരാമി, സുധീര്‍ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, തങ്കച്ചന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

 

Presenting before you the First Look poster of “MAARJARA” directed by Raakesh Baala !All the very best guys ??

Posted by Bhamaa on Saturday, April 20, 2019

 

 

കിരണ്‍ ജോസ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിയ്ക്കുന്നത് റഫീക്ക് അഹമ്മദും, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ്. ക്യാമറ ജെറിസെെമണും, എഡിറ്റിംഗ് ലിജോപോളും നിര്‍വ്വഹിച്ചിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം ഭാമ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു.

You might also like