സണ്ണി വെയ്ന്‍ ആകാന്‍ നോക്കിയാല്‍ ഉണ്ണി മുകുന്ദന്റെ അഞ്ചു തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക !!

0
Image result for unnimukundan

നടന്‍ സണ്ണി വെയ്നിന്റെ വിവാഹവാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് നേരം പുലര്‍ന്നത്. ആരാധകരെയോ സിനിമാ താരങ്ങളെയോ അറിയിക്കാതെ അതീവ രഹസ്യമായായിരുന്നു താരത്തിന്റം വിവാഹം . സണ്ണിവെയ്‌ന്റെ വിവാഹ വാര്‍ത്തക്ക് പിന്നാലെ ഉണ്ണി മുകുന്ദനെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അരാധികക്ക് ഉണ്ണി മുകുന്ദന്റെ രസകരമായ മറുപടി.

 

ഒരു ഫോർവേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്. ‘ലൈൻ’ എന്ന് പറഞ്ഞത് ഞാൻ…

Posted by Unni Mukundan on Thursday, April 11, 2019

 

‘ഉണ്ണി മുകുന്ദനോടാണ്.. വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം. അല്ലാതെ പെട്ടൊന്നോരീസം ഇങ്ങനെ ഗുരുവായൂര്‍ പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അടുത്ത അഞ്ചു തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയും.ങാ എന്നാലും എന്റെ സണ്ണിച്ചായന്‍.’, ഇതായിരുന്നു അഞ്ജനയുടെ കുറിപ്പ്.

 

 

Image result for sunny wayne marriage

 

 

ഇത് ഫോര്‍വേര്‍ഡ് മെസേജായി കിട്ടിയ ഉണ്ണി മുകുന്ദന്‍ അതിനുള്ള മറുപടിയുമായി നല്‍കിയിരിക്കുന്നത് ഇങ്ങനെ…

‘ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത് അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ?’, ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായം അറിയിച്ച് രംഗത്തെത്തിയത്.

You might also like