“ഒരിക്കലും മറക്കാനാവില്ല ലാലേട്ടനേടൊപ്പമുള്ള യാത്ര, മമ്മൂക്ക സൈലന്റ് ആണ് “- മീര അനിൽ

0

 

 

 

മീര അനിൽ മലയാളികളുടെ പ്രിയപ്പെട്ട അവതരികയാണ്. അവതരണ ശൈലിയിൽ മീര അനിൽ മുൻപന്തിയിൽ നിൽക്കുന്നു.സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള അവതരികമാരിൽ ഒരാളാണ് മീര അനിൽ . യാത്ര വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ സൂപ്പർ താരങ്ങൾക്കൊപ്പമുള്ള യാത്രകളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് താരം. ഷോയുടെ ഭാഗമായുള്ള യാത്രയിൽ ലാലേട്ടനൊപ്പമുണ്ടെങ്കിൽ യാത്ര ത്രില്ലാണെന്നും ഫ്ളൈറ്റിൽ കയറുമ്പോൾ മുതൽ എന്തെങ്കിലും എട്ടിന്റെ പണി ലാലേട്ടൻ സമ്മാനിക്കാറുണ്ടെന്നും അതൊക്കെ യാത്ര വളരെ രസകരമാക്കുമെന്നും താരം പറഞ്ഞു. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

 

 

 

 

 

 

 

മീര അനിൽ പറയുന്നു….

”ഷോയുടെ ഭാഗമായുള്ള യാത്രയിൽ ലാലേട്ടനൊപ്പമുണ്ടെങ്കിൽ യാത്ര ത്രില്ലാണ്. ഫ്ളൈറ്റിൽ കയറുമ്പോൾ മുതൽ എന്തെങ്കിലും എട്ടിന്റെ പണി ലാലേട്ടൻ സമ്മാനിക്കാറുണ്ട്. ഞാനിപ്പോഴും ഓർക്കുന്നു ഷോയുടെ ഭാഗമായുള്ള യാത്രയായിരുന്നു. ഫ്ളൈറ്റിൽ എല്ലാവരും ഉണ്ട്. എയർഹോസ്റ്റസ് എന്തോ കുടിക്കാനായി എല്ലാവർക്കും നൽകി. ഞാനും രുചിച്ചു. വല്ലാത്ത അരുചിയായിരുന്നു. ലാലേട്ടൻ പറ്റിച്ച പണിയായിരുന്നു. കഷായം പോലെയുള്ള എന്തോ കയ്പുള്ളതാണ് നൽകിയത്.

 

 

 

 

 

 

അതുപോലെ തന്നെ ശരിക്കുള്ള ആപ്പിളിനു പകരം പ്ലാസ്റ്റിക് ആപ്പിള്‍ കഴിക്കാൻ തരും. ആപ്പിൾ കഴിക്കാനെടുക്കുമ്പോഴാണ് പ്ലാസ്റ്റിക് ആണെന്ന് മനസ്സിലാകുന്നത്. ചോക്ളൈറ്റ് മാറ്റിയിട്ട് കല്ലുവച്ച് പൊതിഞ്ഞ് തരും അങ്ങനെ പല പണികളും തരും. ഇതൊക്കെ യാത്രയുടെ ത്രില്ലാണ്. ഒരിക്കലും മറക്കാനാവില്ല ലാലേട്ടനേടൊപ്പമുള്ള യാത്ര. യാത്രകഴിയുമ്പോള്‍ ഒാർത്തിരിക്കാനായി ഒരുപാട് നല്ല നിമിഷങ്ങൾ ലാലേട്ടൻ സമ്മാനിക്കാറുണ്ട്. മറിച്ച് മമ്മൂക്കയൊടൊപ്പമുള്ള യാത്രയാണെങ്കിൽ ഇക്ക സൈലന്റാണ്. ഫോണുമായി മമ്മൂക്ക ഇരിക്കും ബഹുമാനം കൊണ്ട് ബാക്കിയുള്ളവരും സൈലന്റായിരിക്കും”.

 

 

 

 

You might also like