എനിക്ക് ലാലേട്ടൻ കഴിഞ്ഞേയുള്ളൂ വേറെയാരും ഉള്ളൂ ..– വെളിപ്പെടുത്തലുമായി മീര ജാസ്മിൻ.

ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ മീര തുടർന്നു നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.

എനിക്ക് ലാലേട്ടൻ കഴിഞ്ഞേയുള്ളൂ വേറെയാരും ഉള്ളൂ ..– വെളിപ്പെടുത്തലുമായി മീര ജാസ്മിൻ.

0

 

2001ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ പിറന്ന ദിലീപ് നായകനായ സൂത്രധാരനിൽ നായികയായി അരങ്ങേറ്റം കുറിച്ചാണ് നടി മീര ജാസ്മിൻ സിനിമയിലേക്ക് വരുന്നത്. ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ മീര തുടർന്നു നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.

പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ മീര ദേശീയ അവാർഡിന് അർഹയായ് തുടർന്നു ഗ്രാമഫോൺ, വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഒരേ കടൽ, കസ്തൂരിമാൻ, രസതന്ത്രം, സ്വപ്നകൂട് തുടങ്ങിയ ഒട്ടു മിക്ക ഹിറ്റ് സിനിമകളിലും നായിക രണ്ട് വട്ടം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ കാലയളവിൽ മീര സ്വന്തമാക്കി.

പൂമരം എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. മീര മീരയായി തന്നെയായിരുന്നു പൂമരം സിനിമയിലും വന്നത്. കുറച്ചു നാൾ മുന്നേ കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷനിൽ നൽകിയ അഭിമുഖമാണ് ഈ ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. നമ്മുടെ സ്വന്തം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.


“മോഹൻലാൽ ഒരു വലിയ നടനാണ്. ലോകത്തിലെ ഏറ്റവും മികച്ച 5 നടന്മാരിൽ ഒരാൾ തീർച്ചയായും നമ്മുടെ മോഹൻലാലാണ്. തന്റെ വിഷമം എന്താണെന്ന് വച്ചാൽ ഇന്ത്യൻ സിനിമയെന്ന് പറയുമ്പോൾ അതിൽ എല്ലാരും ബോളിവുഡിനെ ഹൈപ്പ് ചെയ്താണ് സംസാരിക്കുന്നത്. തീർച്ചയായും അമിതാബ് ബച്ചന്റെ അഭിനയം എനിക്ക് ഇഷ്ടമാണെങ്കിലും നമ്മുടെ മോഹൻലാൽ കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ.. മീര ജാസ്മിൻ പറഞ്ഞു.

ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കുമെന്ന് ശ്വേതാ മേനോന്‍ .

 

You might also like