“എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ ഒള്ളൂ ആരും…” : മീര ജാസ്മിന്‍.

0

 

2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന നായികയാണ് മീരാ ജാസ്മിന്‍. ‘ശിവാനി’ എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ ഇതില്‍ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരു നല്‍കിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാലെന്ന് നടി പറയുന്നു. ഹോളിവുഡ് നടന്മാരെക്കാൾ തന്നെ അത്ഭുതപ്പെടുത്തിയ നടൻ മോഹൻലാലെന്ന് നടി പറയുന്നു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

 

മീരാജാസ്മിൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ..

മോഹൻലാൽ ഒരു ഗ്രേറ്റ് ആക്ടറാണ്. എനിക്ക് പറയാനുള്ളത് മോഹൻലാൽ എന്നു പറയുന്ന നടൻ ലോകത്തിലെ തന്നെ മികച്ച അഞ്ചു നടന്മാരിൽ ഒരാളാണ്. നമ്മൾ എപ്പോഴും ഹോളിവുഡ് ആക്ടേഴ്സ് എന്ന് പറയും. ടോപ് ഫൈവ് എന്നുപോലും പറയാൻ പാടില്ല. അങ്ങനെ അദ്ദേഹത്തിന്റെ കാലിബർ അളക്കാൻ സാധിക്കില്ല. പക്ഷേ അത്ര വലിയ നടനാണ് അദ്ദേഹം.

 

നമ്മൾ ഇപ്പോഴും മികച്ച നടന്മാരെ കുറിച്ച് പറയുമ്പോൾ ഹോളിവുഡ് ആക്ടഴ്സിന്റെ പേര് പറയും. പക്ഷെ നമ്മുടെ മോഹൻലാൽ അവരോടൊപ്പം നിൽക്കുന്ന നടനാണ്. എപ്പോഴും എനിക്ക് ഒരു വിഷമം എന്താണെന്ന് വെച്ചാൽ ഇന്ത്യൻ സിനിമയെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ ഹൈപ്പ് ചെയ്ത് സംസാരിക്കുന്ന ഒരു പ്രവണതയുണ്ട്. തീർച്ചയായും അമിതാഭ് ബച്ചനെ ഇഷ്ടമാണ് എങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ ആരും. : മീരാജാസ്മിൻ പറഞ്ഞു.

You might also like