മീര ജാസ്മിൻ തടി കുറച്ചു .. വീണ്ടും ഒരു തിരിച്ചു വരവ് !!

0

 

 

 

വിവാഹത്തിന് ശേഷം സിനിമയിൽ സജീവമാകുന്ന നടിമാർ പുതിയ കാര്യമല്ല. ദേശീയ അവാർഡ് ജേതാവായ താരം മീര ജാസ്മിൻ സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഇപ്പോൾ നടി തിരിച്ചു വരാൻ തയ്യാറെടുക്കുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

 

 

 

സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ലോഹിതദാസ് ആയിരുന്നു മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പില്‍ക്കാലത്ത് മീര ജാസ്മിന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ കേരളക്കരയ്ക്ക് അഭിമാനിക്കാന്‍ പാകമുള്ളതായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. ഇതോടെ കരിയര്‍ പാതി ഉപേക്ഷിച്ച നടി വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയായി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ വലിയ അഭിനയിച്ചിട്ടുണ്ടെങ്കിലും പഴയത് പോലെ പ്രേക്ഷകരെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളൊന്നും അതിലില്ലായിരുന്നു. ഇപ്പോഴിതാ നടി സിനിമയിലേക്ക് തിരിച്ച്‌ വരവ് നടത്തുകയാണോ എന്നൊരു സൂചന വന്നിരിക്കുകയാണ്.

 

 

 

 

സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ഗോപിയാണ് മീര ജാസ്മിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ പേജിലൂടെ മീരയ്‌ക്കെപ്പമുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്. ഇരുവരും ദുബായില്‍ വെച്ച്‌ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നിത്. മലയാളത്തിലെ പുതുമുഖ സംവിധായകന്മാരില്‍ ഒരാളായ അരുണ്‍ ഗോപിയ്‌ക്കൊപ്പം മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്. നടി വെള്ളിത്തിരയിലേക്ക് തിരിച്ച്‌ വരുന്നതിന്റെ ഭാഗമായിട്ടാണോ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.

 

 

 

 

കഴിഞ്ഞ വര്‍ഷം മീര ജാസ്മിന്റേതായി പുറത്ത് വന്ന ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഒരു ജ്വല്ലറിയില്‍ സഹോദരിയ്‌ക്കൊപ്പമെത്തിയ മീരയുടെ ചിത്രങ്ങളായിരുന്നു വൈറലായത്. ചിത്രത്തില്‍ തടിച്ചുരുണ്ട രൂപത്തിലായിരുന്നു. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. മുന്‍പത്തെക്കാള്‍ ചെറുപ്പവും ചുറുചുറുക്കുമുള്ള മീര ജാസ്മിനാണ് പുതിയ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മീരയുടെ സിനിമയിലേക്കുള്ള തിരിച്ച്‌ വരവ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.തന്റെ പേരില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയതോടെ മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തു. 2007 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നടി സജീവമായി അഭിനയിച്ചിരുന്നു.

You might also like