
പാന്റ് ഇടാൻ മറന്നു പോയോ ? മീരാ നന്ദന്റെ ഫോട്ടോയ്ക്ക് താഴെ സൈബർ ഞരമ്പ് രോഗികളുടെ ആക്രമണം!!
നടിയും റേഡിയോ ജോക്കിയായ മീരാനന്ദന് എതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകൾ.മീരാ നന്ദന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റുകളുമായി ഒരു കൂട്ടം ആളുകൾ എത്തിയിരിക്കുന്നത്.
പാന്റ് ഇടാൻ മറന്നു പോയോ തുടങ്ങിയ രീതിയിലുള്ള അശ്ലീല കമൻറുകൾ ആണ് മീരയുടെ ഫോട്ടോയ്ക്ക് താഴെ കമൻറുകൾ ആയി എത്തുന്നത്.
ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീരാ നന്ദൻ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ മീരനന്ദൻ ഭാഗമായിട്ടുണ്ട്.
ആക്രമണവും ഉപദേശങ്ങളും ഒരു വശത്ത് പുരോഗമിച്ചപ്പോൾ ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചുദിവസങ്ങൾക്കകം അതിന് മറുപടി എഴുതേണ്ടി വന്നു മീരയ്ക്ക്..