‘താങ്കൾക്ക് വേറെ പണിയൊന്നുമില്ലേ’: ആരാധകനെതിരെ പൊട്ടിത്തെറിച്ച് മീരാ നന്ദൻ .

0

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് മീരാ നന്ദൻ. മലയാള സിനിമയിൽ സജീവമായിരുന്ന മീരാ ഇപ്പോൾ വിദേശത്ത് ആർജെ ജോലി ചെയ്യുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരത്തെ വിമർശനങ്ങളും തേടിയെത്താറുണ്ട്. ഇത്തരത്തിൽ മീരാ നന്ദൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് വിമർശനങ്ങൾക്കു കാരണമാകുന്നത്.

 

 

‘സിനിമയിൽ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്’ എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളിട്ട കമന്റ്. ‘താങ്കൾക്ക് വേറെ പണിയൊന്നുമില്ലേ’ എന്നായിരുന്നു മീരയുടെ മറുപടി. മീരയെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. ഫോട്ടോയും മറുപടിയും കലക്കിയെന്നും ഇനിയും പ്രതികരിക്കണമെന്ന തരത്തിലുള്ള കമന്റുകളുമായി ആരാധകർ താരത്തെ പിന്തുണച്ചു.

 

 

You might also like