എല്ലാ കാര്യങ്ങൾക്കും വഴങ്ങികൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല: മീരാ വാസുദേവ്

ബ്ലസ്സി സംവിധാനം ചെയ്ത് സൂപ്പർ സ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ച തന്മാത്ര എന്ന സിനിമയിൽ കൂടി മലയാളത്തിലേക്കെത്തിയ താരമാണ് മീരാ വാസുദേവ്.

0

ബ്ലസ്സി സംവിധാനം ചെയ്ത് സൂപ്പർ സ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ച തന്മാത്ര എന്ന സിനിമയിൽ കൂടി മലയാളത്തിലേക്കെത്തിയ താരമാണ് മീരാ വാസുദേവ്. തന്മാത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളികൾക്ക് മീര വാസുദേവ് പ്രിയങ്കരിയായി മാറുകയും ചെയ്തു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും മുംബൈ സ്വദേശിയായ മീരാ വാസുദേവ് അഭിനയിച്ചിട്ടുണ്ട്. ഒട്ടു മിക്ക കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശീലം മീരക്കുണ്ട് . തമിഴ് നാട് സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയിട്ടുള്ള താരം ഇപ്പോൾ ടെലിവിഷൻ പാരമ്പരകളിലും സജീവമാണ്.

എന്നാൽ അതേ സമയം താരത്തിന്റെ ദാമ്പത്യജീവിതം ഒരു പരാജയമായിരുന്നു. രണ്ട് വട്ടം വിവാഹം കഴിച്ച മീര രണ്ട് ബന്ധങ്ങളും പാതിക്ക് വെച്ച് ഉപേക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് തന്റെ മാനേജർ കാരണം പല റോളുകളും ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട് തുടങ്ങി പല വിവാദ പ്രസ്താവനകളും താരം നടത്തുകയും ചെയ്തിരുന്നതും വാർത്തയായി. അതേ സമയം ഇപ്പോഴിതാ പല നടിമാരുടെയും തുറന്ന് പറച്ചിലുകൾക്ക് എതിരായി മീര രംഗത്ത് എത്തിയിരിക്കുകയാണ്. ചിലർ വഴങ്ങി കൊടുത്തിട്ട് എല്ലാം കഴിഞ്ഞു സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നു, അത് ഒട്ടും മര്യാദയല്ല.

വിവാഹ ബന്ധം വേർപെടുത്തുമ്പോൾ സമൂഹത്തിന് മുന്നിൽ എപ്പോഴും നമ്മൾ സ്ത്രീകൾ മാത്രമാണ് കുറ്റക്കാർ – മീര വാസുദേവ്

തന്റെ മാതാപിതാക്കൾ ബോൾഡായിയാണ് തന്നെ വളർത്തിയിരിക്കുന്നത്. സ്വന്തമായിട്ടുള്ള നിലപാടിൽ നമ്മൾ ഉറച്ചു നിൽക്കണമെന്നും നമ്മൾ അങ്ങനെ നിന്നാൽ ആരും ഒരു നിർബന്ധത്തിനും വരില്ലെന്നും മീര പറയുന്നു. അങ്ങനെയുള്ള രീതിയിൽ അഭിനയിക്കണമെങ്കിൽ തനിക്ക് ചെയ്യാൻ പറ്റില്ല വേറെ ആരെയെങ്കിലും അഭിനയിപ്പിച്ചോളു എന്ന് പറയാൻ നടിമാർക്ക് കഴിയണമെന്നും മീര തുറന്നടിക്കുന്നു.

അതേ സമയം തന്നെ ആരെങ്കിലും അപമാനിച്ചാൽ തനിക്ക് തിരിച്ചു പ്രതികരിക്കാൻ അറിയാമെന്ന് താരം പറയുന്നു. അതിനു കാരണം താൻ ബോൾഡാണ്, പലരും പറയുന്ന പോലെ സിനിമ ഫീൽഡിൽ നിന്നും ഇതു വരെ തനിക്ക് ഒരു തരത്തിലുള്ള അനുഭങ്ങളും ഉണ്ടായിട്ടില്ലെന്നും ചിലർ എല്ലാം കഴിഞ്ഞു വഴങ്ങി കൊടുത്തിട്ട് സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു നടക്കുന്നതു ശരിയല്ലന്നും മീര പറഞ്ഞു നിർത്തുന്നു.

You might also like