വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമാകുന്നു; വെളിപ്പെടുത്തലുമായി മേഘ്‌നാ നായ്ഡു.

0

Image result for meghna naidu

 

 

താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി മേഘ്‌നാ നായ്ഡു. ഇതുകേട്ട് ആരാധകര്‍ അമ്പരന്നു. എന്നാല്‍ എന്തിനാണ് താന്‍ ഇത് മറച്ചുവെച്ചത് എന്നതിനും നടിക്ക് ഉത്തരമുണ്ട്.അനാവശ്യമായി ആരുടേയും ശ്രദ്ധ തങ്ങളില്‍ പതിയാതിരിക്കാനാണ് താന്‍ അത് ഒളിപ്പിച്ചുവച്ചത്. താരങ്ങളുടെ പതിവ് ആര്‍ഭാട വിവാഹങ്ങളോട് തനിക്ക് താത്പര്യവുമില്ല എന്നും അവര്‍ പറയുന്നു.

 

 

 

 

 

പോര്‍ച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെല്‍ റെയ്‌സിനെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. താന്‍ വിവാഹിതയാണെന്ന് അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്ന സുഹൃത്തുക്കള്‍ക്ക് അവര്‍ നന്ദി പറയുന്നു.

 

 

 

 

‘ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായത്. മിഗ്വെലിനേക്കാള്‍ നല്ലൊരു സുഹൃത്തിനെയും പങ്കാളിയേയും എനിക്ക് ലഭിക്കാനില്ല. മിഗ്വെല്‍, നിങ്ങളെ ജീവിത പങ്കാളിയായി ലഭിച്ച ഞാന്‍ അനുഗ്രഹീതയാണ്. എട്ട് വര്‍ഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് നന്ദി’, അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

 

 

ബോളിവുഡിലും നിരവധി ദക്ഷിണേന്ത്യന്‍ ഭാഷകളിലും മേഘ്‌ന അഭിനയിച്ചിട്ടുണ്ട്. വിജി തമ്ബി സംവിധാനം ചെയ്ത സുരേഷ് ഗോപിച്ചിത്രം ബഡാ ദോസ്തിലും ഒരു ഗാനരംഗത്തില്‍ മേഘ്‌ന പ്രത്യക്ഷപ്പെടുന്നുണ്ട്.

You might also like