എന്റെ വിവാഹമോചനത്തിൽ ഞാൻ എന്തിന് ദുഖിക്കണം; പൊട്ടിത്തെറിച്ചു മേഘ്‌ന വിൻസെന്റ്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ചന്ദന മഴയിൽ കൂടി പ്രേക്ഷക മനസു കവർന്ന അഭിനയത്രിയാണ് മേഘന വിൻസെന്റ്

എന്റെ വിവാഹമോചനത്തിൽ ഞാൻ എന്തിന് ദുഖിക്കണം; പൊട്ടിത്തെറിച്ചു മേഘ്‌ന വിൻസെന്റ്..!!

0

 

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ചന്ദന മഴയിൽ കൂടി പ്രേക്ഷക മനസു കവർന്ന അഭിനയത്രിയാണ് മേഘന വിൻസെന്റ് പക്ഷെ ആ പേര് ആർക്കും അറിയില്ല.മേഘ്‌ന എന്നാണ് യഥാർത്ഥ പേര് എങ്കിൽ കൂടിയും താരത്തിന് കൂടുതൽ ആളുകൾ അറിയുന്നത് സീരിയൽ കഥാപാത്രം അമൃത എന്ന പേരിൽ ആണ്. മേഘനയുടെ വിവാഹ മോചനവാർത്ത സോഷ്യൽ മീഡിയയിൽ വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.


മാസങ്ങൾക്കു മുൻപു തന്നെ മേഘ്‌ന വിവാഹ മോചനം നേടി എങ്കിൽ പോലും വാർത്ത ഇപ്പോൾ ആണ് സോഷ്യൽ മീഡിയ വൈറൽ ആക്കിയതു മേഘ്‌നയുടെ അടുത്ത സുഹൃത്തും നടിയുമായ ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയെ ആണ് മേഘ്‌നയെ വിവാഹം കഴിച്ചത്. മേഘനയുമായുള്ള വിവാഹ മോചനത്തിന് ശേഷം ടോണി വേറെ വിവാഹം കഴിക്കുകയും ചെയ്തു.പക്ഷെ ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴി മേഘന നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.തന്റെ ആരാധരുടെ ചോദ്യത്തിന് മറുപടിയായാണ് ആണ് താരത്തിന്റെ ഈ പ്രതികരണം.

വളരെ പക്വതയോടെ ആണ് താരം കാര്യങ്ങൾ പറഞ്ഞത്. തന്റെ വിവാഹ മോചനത്തിൽ തനിക്ക് തെല്ലും ദുഃഖം ഇല്ല എന്ന് തെളിയിക്കുന്നത് ആണ് താരത്തിന്റെ വാക്കുകൾ. എല്ലാവർക്കും ജീവിതത്തിൽ ഇങ്ങനെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവും. ജീവിതം എന്ന അങ്ങനെ ഓരോ പ്രശ്നഗങ്ങളും ഫേസ് ചെയ്തിട്ടാണ് ആയിരിക്കുമല്ലോ പോകുന്നത്. പ്രധാനമായി പറയാൻ ഉള്ളത് വെല്ലുവിളി നിറഞ്ഞ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഒരിക്കൽ പോലും സ്റ്റേക്ക് ആയി നിൽക്കാതെ ഇരിക്കുക. അങ്ങനെ സംഭവിക്കുമ്പോൾ ആണ് ജീവിതത്തിൽ ഗരുതര വീഴ്ചകൾ ഉണ്ടാകുന്നത്.

You might also like