കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാൻ’ ഒരുങ്ങുന്നു.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാൻ' എന്ന സിനിമയുടെ

കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാൻ’ ഒരുങ്ങുന്നു.

0

 

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുട വയറുമായി വ്യത്യസ്ത ലുക്കിലുള്ള ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്‌. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്‌.

ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായികയായിട്ട്‌ എത്തുന്നത്‌. ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ എന്നിവർക്ക്‌ പുറമെ ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും വേഷമിടുന്നുണ്ട്‌.

നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ രാഹുൽ സുബ്രമണ്യനാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്‌. ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേശം. ആനന്ദ്‌ രാജേന്ദ്രനാണ് പോസ്റ്റർ ഡിസൈനിംഗ്‌. പ്രൊമോഷൻ കൺസൾട്ടന്റ്‌ വിപിൻ കുമാർ.

You might also like