ഹണിമൂൺ ആഘോഷങ്ങൾക്ക് അവസാനമില്ല; മിയാമി ബീച്ചിൽ പ്രിയങ്കയും നിക്കും , ചിത്രങ്ങൾ കാണാം…..

0

 

 

 

ദിവസങ്ങള്‍ക്ക് മുമ്പ് മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയതിന് ശേഷമാണ് ഇപ്പോൾ മിയാമി വെക്കേഷൻ സമയത്തെ നിക്കിനൊപ്പമുള്ള മറ്റ് ചിത്രങ്ങൾ പ്രിയങ്ക സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സ്വിം സ്വീട്ട് ധരിച്ചിരിക്കുന്ന പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് പ്രണയം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ ഏറെ വൈറലായിരിക്കുകയാണ്.

 

 

 

ജൂലൈ 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍. വിവാഹശേഷമുളള ആദ്യ ജന്മദിനമായതിനാൽ തന്നെ ഗംഭീര പാര്‍ട്ടിയായിരുന്നു നിക് ജൊനാസ് കുടുംബാംഗങ്ങൾക്കും മറ്റുമായി നടത്തിയത്.

 

 

 

പ്രിയങ്കയുടെ 37-ാം പിറന്നാള്‍ ദിനത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മുമ്പ് വൈറലായിരുന്നു. നിക് ജൊനാസ് ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്‍റിൽ വലിയ പാര്‍ട്ടിയായിരുന്നു ഒരുക്കിയിരുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസ് പ്രിയങ്ക ചോപ്രയെ വിവാഹം കഴിക്കുകയുണ്ടായത്. 26 വയസ്സുള്ള നിക്ക് പ്രിയങ്കയെ വിവാഹം കഴിച്ചത് ഏറെ ചര്‍ച്ചയായിരുന്നതാണ്.

You might also like