മെച്യുർ റൊമാൻസ് ചിത്രവുമായി ഉണ്ണി മുകുന്ദൻ- അപർണ ബാലമുരളി ജോഡി – ‘മിണ്ടിയും പറഞ്ഞും’.

“മിണ്ടിയും പറഞ്ഞും” ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും..

1,963

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ടോവിനോ തോമസ് ചിത്രം ‘ലൂക്ക’ ഒരുക്കിയ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്. മെച്യുർ റൊമാൻസ് ജോണറിൽ ഒരുങ്ങുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

സനല്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത്. ലീനയായി അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. തമിഴ് ചിത്രം ‘നിതം ഒരു വാനം’ , മലയാള സിനിമ ‘കാപ്പ’ എന്നിവയാണ് അപര്‍ണ ബാലമുരളിയുടെ പുതിയ റിലീസുകൾ.

‘മിണ്ടിയും പറഞ്ഞും’: കോൺസെപ്റ്, സംവിധാനം: അരുൺ ബോസ്, നിർമ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്സ് – കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, രചന- അരുൺ ബോസ്, മൃദുൽ ജോർജ്, എഡിറ്റർ- കിരൺ ദാസ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികൾ: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂർ, അഡിഷണൽ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദർശനം എം. അമ്പാട്ട്, ആർ.എം. സ്വാമി; പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് കുര്യൻ, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഘ്‌നേശ് ആർ.കെ., കളറിസ്റ്റ്- ലിജു പ്രഭാകർ, വി.എഫ്.എക്സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനർ – കിഷോർ, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- RGമേക്കപ്പ് ആർടിസ്ട്രി, സ്റ്റീൽസ്- അജി മസ്കറ്റ്, ഡിസൈൻസ് – പ്രതൂൽ. ആസ്വിൻ മോഹൻ, സിദ്ധാർഥ് ശോഭന, അലൻ സഹർ അഹമ്മദ്, അനന്തു ശിവൻ എന്നിവരാണ് സംവിധാന സഹായികൾ. ലൊക്കേഷൻ സൗണ്ട്- ബാല ശർമ്മ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ.

You might also like