മിന്നല്‍ മുരളിയായി ടൊവീനോ തോമസ് ; സംവിധാനം ബേസിൽ ജോസഫ്.

0

 

 

 

 

നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സ് ടൊവീനോയെ നായകനാക്കി ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേരും ആദ്യപോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മിന്നല്‍ മുരളിയെന്നാണ് സിനിമയുടെ പേര്. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരന്‍ ആയി മാറിയ ബേസില്‍ ജോസെഫ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ദേസി സൂപ്പര്‍ ഹീറോ ആയി ടോവിനോ തോമസ് എത്തുന്ന ഈ ബേസില്‍ ജോസെഫ് ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്.

 

 

 

 

 

 

 

ഗോദ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ബേസില്‍ ജോസെഫ്- ടോവിനോ തോമസ് ടീം വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമാണ് എന്നുള്ളതും മിന്നല്‍ മുരളിയെ ഇപ്പോള്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധാ കേന്ദ്രം ആക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ഇപ്പോള്‍ നടക്കുകയാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും എന്നും ടോവിനോ അറിയിച്ചു.

 

 

 

 

Image may contain: text

 

 

 

 

 

 

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളും പടയോട്ടം എന്ന ഹിറ്റും, ഒപ്പം കാട് പൂക്കുന്ന നേരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രവും നമ്മുക്കു സമ്മാനിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഇനിയെത്തുന്നത് മേൽ പറഞ്ഞ ബിഗ് ബഡ്ജറ്റ് സൂപ്പർ ഹീറോ ചിത്രവുമായി ആണ്. രണ്ടു സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ജന്മം കൊടുത്ത ഒരു സംവിധായകൻ ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.

 

 

 

 

Image result for tovino thomas and basil joseph

 

 

 

 

ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ക്രിസ്മസിനോട് അനുബന്ധിച്ചു പുറത്തു വിടും എന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. അൻവർ റഷീദും ഒന്നിച്ചു വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിച്ച ബാംഗ്ലൂർ ഡേയ്സ് വമ്പൻ ഹിറ്റ് ആയപ്പോൾ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ അൻപതു കോടി ക്ലബിലും ഇടം നേടി.

 

 

 

 

 

You might also like