മോഹൻലാലിന്റെ ത്രീഡി ചിത്രം !!! ആകാംഷയോടെ ആരാധകർ..

0

Image result for mohanlal

 

 

 

 

മോഹൻലാലിന്റെ 3D സിനിമ വരുന്നു.. രണ്ടായിരം വർഷം മുൻപുള്ള മലയാളക്കരയുടെ ചരിത്രവുമായി എത്തുകയാണ് സൂപ്പർതാരം മോഹൻലാൽ. വിസ്‌മയ മാക്സ് സ്റ്റുഡിയോ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഹോളിവുഡ് സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്. നവാഗതനായ കെ.ഡി ഷൈബു മുണ്ടക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ ആണ്.

 

 

 

 

 

Image result for mohanlal

 

 

 

 

 

അഭിനേതാക്കളും അതോടൊപ്പം ആനിമേറ്റഡ് കഥാപാത്രങ്ങളും ഇടകലർന്നു പോകുന്ന ഇന്റർനാഷണൽ നിലവാരത്തിലുള്ള ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് . ഈ ചിത്രത്തിന്റെ ആനിമേറ്റഡ് ട്രെയിലർ പൂർത്തിയായി കഴിഞ്ഞു. സ്റ്റീരിയോസ്‌കോപ്പി ത്രീഡി അറ്റ്‌മോസിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് മധുസൂദനന്റെ നേതൃത്വത്തിലുള്ള പത്തു പേരുടെ സംഘമാണ്.

 

 

 

 

 

Image result for mohanlal

 

 

 

 

 

ജുറാസിക് പാർക്കിനു വേണ്ടി നരേഷൻ നൽകിയ നിക് ടാറ്റാണ് ഇതിഹാസ ചിത്രത്തിനും വിവരണം നൽകുന്നത്. പശ്ചാത്തല സംഗീതം ഒരുക്കാൻ ഓസ്‌കാർ അവാർഡ് ജേതാവായ ഹാൻസ് സിമ്മെർ എത്തുമെന്നറിയുന്നു. കാവാലം നാരായണ പണിക്കർ രചിച്ച മനോഹരമായ നാല് കവിതകളുടെ കോമ്പോസിങ് ആരംഭിച്ചു കഴിഞ്ഞു. ഹോളിവുഡ് താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം ആദ്യം ഹോളിവുഡിൽ റിലീസ് ചെയ്യും. പിന്നീട മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യും. ലോക പ്രശസ്ൃതയായ ഇ ബുക്ക് പരിഭാഷകയായ ജോയൻ റേ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ പരിഭാഷപ്പെടുത്തുന്നത്.

 

 

 

 

 

You might also like