കഴിവുണ്ടെങ്കില്‍ പ്രണവ് അഭിനയിക്കും, അല്ലെങ്കില്‍ വേറെ പണി നോക്കും !!! മോഹൻലാൽ

0

 

ഈ സാഹചര്യത്തിലാണ് മകന്റെ അഭിനയ ജീവിതത്തെ കുറിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ചെറുപ്പത്തിൽ അസാധ്യ പ്രകടനം കാഴ്ച വച്ച ശേഷം നായകനായി തിരികെ എത്തിയപ്പോൾ ആ മികവ് പ്രണവിന് നിലനിര്ത്താൻ ആയില്ല . വലിയ വിമർശനങ്ങളും പ്രണവ് രണ്ടാമത്തെ ചിത്രത്തിലും ഏറ്റു വാങ്ങി . അടുത്തിടെ ഒരു പ്രേക്ഷക വളരെ നിശിതമായി പ്രണവിന്റെ അഭിനയത്തെ വിമര്ശിച്ചതോടെ രണ്ടഭിപ്രായങ്ങൾ ഉയർന്നു വന്നു.  ഇപ്പോൾ പ്രണവിനെ പറ്റി മോഹൻലാൽ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്.

 

 

 

 

 

 

 

 

അഭിനയത്തില്‍ തന്റെ തുടര്‍ച്ചയായല്ല പ്രണവിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. സിനിമജീവിതത്തിലെ അവന്റെ പ്രതിഭയും മുന്നോട്ട പോക്കും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ തുടരട്ടെ, അവനത് കഴിയുന്നില്ലെങ്കില്‍ മറ്റൊരു ജോലി കണ്ടെത്തും-മോഹന്‍ലാല്‍ പറഞ്ഞു.

 

 

 

 

 

 

 

 

അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടാ’ണ് പ്രണവ് മോഹന്‍ലാലിന്റെ ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രം. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആദ്യചിത്രമായ ‘ആദി’യുടെ റിലീസിംഗ് സമയത്തേതുപോലെ പുതിയ സിനിമയുടെ റിലീസിംഗ് സമയത്തും പ്രണവ് യാത്രയിലായിരുന്നു.

 

 

 

 

 

 

 

 

 

 

ആദിയുടെ റിലീസിംഗ് സമയത്ത് പ്രണവ് ഹിമാലയന്‍ ട്രിപ്പിലായിരുന്നെങ്കില്‍ ഇത്തവണ ഹംപിയിലേക്കായിരുന്നു യാത്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യഥാര്‍ഥ ജീവിതത്തിലെ വിളിപ്പേരായ ‘അപ്പു’ എന്നുതന്നെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര്.

 

 

 

 

 

 

 

 

സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

You might also like