‘അന്നാണ് ലാൽ സാർ ആകെ തകർന്നത്’: ആന്റണി പെരുമ്പാവൂർ

0

 

 

 

 

ആന്റണി പെരുമ്പാവൂർ മോഹൻലാൽ സൗഹൃദം സിനിമയ്ക്ക് അകത്തും പുറത്തും പാട്ടാണ്. മോഹൻലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റമാണ്. മോഹൻലാൽ- ആന്റണി സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.മോഹൻലാൽ എന്ന മഹാനടൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച് കണ്ടതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂർ ആദ്യമായി തുറന്നു പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആന്റണി പെരുമ്പാവൂർ പറയുന്നു.

 

 

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ…..

 

 

‘ലാൽ സാർ സങ്കടപ്പെടുന്നതു പല തവണ കണ്ടിട്ടുണ്ട്. ഒരു തവണ മാത്രമെ തകർന്നതായി തോന്നിയിട്ടുള്ളു. ചെന്നൈയിലെ വീട്ടിൽ താമസിക്കുമ്പോൾ വെളുപ്പിന് രണ്ടു മണിക്ക് എന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു പറഞ്ഞു,ജ്യേഷ്‌ഠൻ പ്യാരേലാൽ മരിച്ചുവെന്ന്. കരഞ്ഞില്ലെങ്കിലും തകർന്നുപോയതായി എനിക്കു മനസിലായി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ സമയവും മിണ്ടാതിരുന്നു. ഒരിക്കൽപ്പോലും എന്നോട് അതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ഒരു മരണത്തിൽപ്പോലും ലാൽ സാർ കരയുന്നതായി കണ്ടിട്ടില്ല. പത്മരാജൻ സാർ, ഭരതൻസാർ,ഐ.വി.ശശി സാർ,ലോഹി സാർ, ടി.ദാമോദരൻ സാർ , ആലുമൂടൻചേട്ടൻ അങ്ങിനെ പലരുടെ മരണവും ലാൽ സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

ജീവിതത്തിൽ വളരെമോശമായ സമയവും ഉണ്ടായിട്ടുണ്ട്. ലാൽ സാറിന്റെ ശബ്‌ദംപോയെന്നും മറ്റും പറഞ്ഞ ഒരു കൊല്ലം ഇറങ്ങിയ മൂന്നു സിനിമയും പരാജയപ്പെട്ടു. അന്നുപോലും ലാൽ സാർ പതറിപ്പോയതായി തോന്നിയിട്ടില്ല. വളരെ ശാന്തവും സൗമ്യവുമായി അദ്ദേഹം നിന്നു. പുതിയ സിനിമകളെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു. ഒരു സിനിമ പരാജയപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട ആരെയും കുറ്റം പറഞ്ഞതായികേട്ടിട്ടില്ല. തോൽവി എല്ലാവരും ചേർന്നു ഏറ്റുവാങ്ങേണ്ടതായി അദ്ദേഹം കരുതി. അതു ചെയ്‌തവരോടും എഴുതിവരോടും പറയാറുണ്ട്. പുതിയത് ആലോചിക്കാതെ അതും പറഞ്ഞിരുന്നാൽ നിങ്ങൾ അവിടെ ഇരിക്കുകയെയുള്ളുവെന്ന്. സിനിമയുടെ വിജയപരാജയത്തിൽ ലാൽ സാറിന്റെ മനസെന്താണെന്ന് ഇതുവരെ മുഖത്തുനിന്നു വായിച്ചെടുക്കാനായിട്ടില്ല’- ആന്റണി പറഞ്ഞു.

You might also like