താരമായി താരരാജാക്കന്മാർ !!!കൂടുതൽ ചിത്രങ്ങൾ കാണാം…..

0

 

 

നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹ റിസപ്ഷനാണ് അടുത്തിടെ ഇരുതാരങ്ങളും ഒന്നിച്ച്‌ വേദിയിലെത്തിയത്. പതിവു പോലെ വെളുത്ത വസ്ത്രങ്ങളില്‍ മിന്നും താരങ്ങളായാണ് ഇരുവരും എത്തിയത്. നടന്‍ ദിലീപും നടിമാരായ നമിതാ പ്രമോദും അപര്‍ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

 

 

വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. വെള്ള ഷർട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് മമ്മൂട്ടിയെത്തിയത്.

 

 

ഇപ്പോഴിതാ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ സന്തോഷ് ടി. കുരുവിള ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപർണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

 

 

You might also like