ഒടിയന് വേണ്ടി പാടി ലാലേട്ടനും മഞ്ജുവും !!!

0

 

 

 

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് കൈത്താങ്ങായി മലയാള സിനിമയിലെ സൂപ്പർ മെഗാ താരങ്ങൾ അണിനിരന്ന ‘ഒന്നാണ് നമ്മൾ’ എന്ന സ്റ്റേജ് ഷോയിൽ ആരാധകരെ ആവേശം കൊള്ളിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാലിന്റെയും മഞ്ജു വാരിയരുടെയും ഗാനം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയനിലെ ‘കൊണ്ടോരാം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയനിൽ മഞ്ജു വാരിയരും മോഹൻലാലുമാണ് നായികാ നായികന്മാരായി എത്തുന്നത്. ചിത്രം ഡിസംബർ 14ന് തിയേറ്ററുകളിലെത്തും.

 

 

 

 

ഇതിന് മുൻപ് മറ്റൊരു മലയാള ചിത്രത്തിനും ലഭിക്കാത്ത വരവേൽപാണ് ഒടിയന് ലഭിക്കുക. ദുബായിലെ തിയറ്ററുകളിൽ ഒടിയന്റെ കട്ടൗട്ടുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നത് ഇക്കാര്യം വിളിച്ചോതുന്നു.ലോകമെങ്ങും അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 450 ഓളം ഫാൻസ്‌ ഷോകൾ ഒടിയനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞു.ആ ഗാനം പകരുന്ന ഫീൽ അതേപോലെ തന്നെ ലാലേട്ടൻ ആലപിച്ചപ്പോഴും ലഭിച്ചു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

 

 

 

 

തമിഴിലും, തെലുങ്കിലും വമ്പന്‍ വിതരണക്കാരാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. തെലുങ്കില്‍ ദഗ്ഗുബതി ക്രീയേഷന്‍സ് ഈ ചിത്രം എത്തിക്കുമ്പോള്‍ തമിഴില്‍ ട്രൈഡന്റ് ആര്‍ട്‌സ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പതിനാറു മിനിട്ടു നീണ്ടു നില്‍ക്കുന്ന ക്ലൈമാക്‌സ് ഫൈറ്റ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഒടിയനായി ഒരുക്കിയ ഈ സംഘട്ടനം തന്റെ കരിയര്‍ ബെസ്റ്റ് ആണെന്ന് പീറ്റര്‍ ഹെയ്ന്‍ നേരത്തെ പറഞ്ഞിരുന്നു. ഷോലേക്കു ശേഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നീളമേറിയ ക്ലൈമാക്‌സ് സീക്വന്‍സ് ആണ് ഒടിയനില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

മാസ് ക്ലൈമാക്‌സ് ആണ് ഒടിയന്‍ ടീം ഒരുക്കിയിരിക്കുന്നത്. ആ ക്ലൈമാക്‌സിനു സംഗീതം ഒരുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ആയിരിക്കും ഒടിയന്റേത് സാം പറഞ്ഞു. ഒടിയന്‍ ഡിസംബര്‍ 14ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കിയ കഥ നേരത്തേ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

 

 

 

 

ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്.മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like