ജാതകത്തെപോലും വെല്ലുവിളിച്ച് 31മത് വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ മോഹന്‍ലാലും സുമിത്രയും !!!

0

 

 

പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു.

 

 

 

 

1988 ഏപ്രില്‍ 28 നാണ് ഇരുവരുടെയും കല്യാണം നടന്നത്. കല്യാണത്തിന് മുന്‍പുള്ള രസകരമായ ചില സംഭവങ്ങള്‍ ലാലേട്ടന്‍ തന്നെ പലയിടത്തും പങ്കു വച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത നിര്‍മാതാവ് ബാലാജിയുടെ മകളാണ് സുചിത്ര. ലാലേട്ടന്റേത് ഒരു പ്രണയ വിവാഹമായിരുന്നു എന്ന് അധികമാര്‍ക്കും അറിയില്ല. സുചിത്ര ലാലിന്റെ കടുത്ത ആരാധികയായിരുന്നു.

 

 

 

 

എന്നും കാര്‍ഡുകളൊക്കെ അയക്കുമായിരുന്നു. ആദ്യം ജാതകം ചേരാതെ ആയതോടെ വിവാഹം നിന്ന് പോയി. രണ്ട് വര്‍ഷം ലാല്‍ അറിയാതെ സുചിത്ര നടനെ പ്രേമിച്ചു. രണ്ടു വര്‍ഷമായി തന്നെ കാത്തിരുന്ന താന്‍ അറിയാതെ തന്നെ സ്നേഹച്ച സുചിത്രയെ ലാലേട്ടന്‍ മിന്നു ചാര്‍ത്തി.

 

 

 

സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹമാണ്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ വൈറലായിരുന്നു.സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പട്ടണപ്രവേശത്തിലാണ് മോഹന്‍ലാല്‍ വിവാഹ ശേഷം അഭിനയിച്ചത്.

You might also like