
ഇത് പുലിമുരുകനല്ല ,അതുക്കും മേലെ !!! മോഹൻലാൽ -അരുൺ ഗോപി -ടോമിച്ചൻ മുളകുപാടം ഒന്നിക്കുന്നു.
ബോക്സ് ഓഫീസിൽ അടുത്ത പ്രകമ്പനം സൃഷ്ട്ടിക്കാൻ മോഹൻലാൽ -അരുൺ ഗോപി -ടോമിച്ചൻ മുളകുപാടം ഒന്നിക്കുന്നു . മലയാള സിനിമയുടെ എക്കാലത്തെയും മാസ്സ് ഹിറ്റാണ് മോഹൻലാൽ ചിത്രം പുലി മുരുകൻ. പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ടോമിച്ചൻ മുളകുപാടം ബാനറിൽ ദിലീപ് -അരുൺഗോപി മെഗാ ഹിറ്റ് രാമലീല സംഭവിച്ചത്. അരുൺ ഗോപിയും – താരപുത്രൻ പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഒരുക്കുന്നത് ടോമിച്ചൻ മുളകുപാടം തന്നെയാണ്. ഇപ്പോഴിതാ അടുത്ത മാസ്സ് ഹിറ്റിനുള്ള പുറപ്പാടിലാണ് മോഹൻലാൽ – അരുൺ ഗോപി – ടോമിച്ചൻ മുളകുപാടം ടീം.
മലയാളത്തിന്റെ പുലിമുരുകനായ മോഹൻലാലിനെ നായകനാക്കി അരുൺ ഗോപിയെകൊണ്ട് മറ്റൊരു രാമലീല സൃഷ്ടിക്കാൻ പോവുകയാണ് കൂടെ ടോമിച്ചൻ മുളകുപാടവും. മലയാളത്തിന്റെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാലും ടോമിച്ചന് മുളകുപാടവും അരുണ്‍ ഗോപി ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. അരുണ്‍ ഗോപിയുടെ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്. പ്രണവ് ആണ് നായകന്. പിന്നാലെയാണ് മൂന്നാമത്തെ സിനിമ പ്രഖ്യാപിച്ചത്.
അരുൺ ഗോപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ‘ലാലേട്ടന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകരില്‍ ഒരാളാണ്. മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്നമാണ്. എന്റെ അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമാണ്. ടോമിച്ചന് മുളകുപാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും (ആന്റണി പെരുമ്പാവൂര്‍) നന്ദി പറയുന്നു. സുഹൃത്ത് നോബിള്‍ ജേക്കബിനെ കൂടാതെ ഈ പ്രോജക്ട് പൂര്‍ത്തിയാവില്ല”, അരുണ്‍ ഗോപി പറഞ്ഞു.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അരുൺ ഗോപി ഇതുവരെ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിൽ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊാണ്ടുള്ള കുറിപ്പും കഴിഞ്ഞ ദിവസം സംവിധായകൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു .