മഹാവീര്‍ കര്‍ണനിൽ  ഭീമനായി മോഹൻലാൽ ?!!

0
മലയാളി സിനിമാസ്വാദകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന മഹാവീര്‍ കര്‍ണനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. തമിഴ്‌നടന്‍ വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീര്‍ കര്‍ണന്‍. ചിത്രത്തിൽ രഥത്തില്‍ 1001 മണികളിലെ  പ്രധാന മണി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജയ്ക്ക് വെച്ചത്  വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു  . ഇപ്പോൾ ഇതാ ആർ എസ് വിമലും അണിയറ പ്രവർത്തകർ തിരുവനന്തപുരത്ത് എത്തിയ വാർത്തകളാണ് ഏറെ നിറഞ്ഞു നിൽക്കുന്നത്.
300 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമൻ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മറ്റൊരു വാർത്ത കൂടി ചിത്രത്തെ കുറിച്ച് വരുന്നുണ്ട്,. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മോഹൻലാലും അഭിനയിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.
കർണ്ണന്റെ ജീവിതത്തിലൂടെ മഹാഭാരത കഥ പറയുന്ന ചിത്രത്തിൽ ഭീമനായി മോഹൻലാൽ എത്തും എന്നാണ് സൂചനകൾ. അതിനുള്ള ചർച്ചകൾക്കായാണ് ആർ.എസ് വിമൽ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. ഭീമനായി അഭിനയിക്കാൻ മോഹൻലാൽ സമ്മതമറിയിച്ചോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല. ഭീമനായി കർണ്ണനിൽ അഭിനയിക്കുകയാണെങ്കിൽ വില്ലൻ വേഷത്തിലാകും മോഹൻലാൽ എത്തുക.രണ്ടാമൂഴം നടക്കാൻ സാധ്യത ഉള്ളതിനാൽ ഇങ്ങനെ ഒരു വേഷം അഭിനയിക്കാൻ മോഹൻലാൽ ചെയ്യുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കര്‍ണന്‍ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്. 40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ പണികള്‍ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകള്‍ക്ക് കയറി നില്‍ക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്‍പന.
You might also like