മൈ ഡിയർ കുട്ടിച്ചാത്തനെ വെട്ടിക്കാൻ മോഹൻലാലിന്റെ സംവിധാനത്തിൽ ബിഗ് ബജറ്റ് 3D സിനിമ വരുന്നു.

0

Related image

 

നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയ്‌ക്കൊടുവില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ സംവിധായകനാകുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമാക്കി ബറോസ് എന്ന സിനിമയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുക.തന്റെ ബ്ലോഗിലൂടെയാണ് സിനിമ സംവിധാനം ചെയ്യുന്ന വിവരം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന കാവല്‍ക്കാരനായ ബറോസിന്റെ കേന്ദ്രീകരിച്ചാണ് സിനിമ. ബറോസായി മോഹന്‍ലാല്‍ തന്നെ വേഷമിടും. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ നവോദയയുമായി ചേര്‍ന്ന് 3 ഡി സിനിമയായിട്ടാകും ബറോസ് എത്തുക.

 

 

 

സംവിധാന രംഗത്തേക്ക് കടക്കാനുള്ള തീരുമാനം താന്‍ മുന്‍കൂട്ടി എടുത്തതല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കലാസാക്ഷാത്കാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ക്കായുള്ള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ് ഇത്. താനും പ്രശസ്ത സംവിധായകനായ ടികെ രാജീവ്കുമാറും കൂടി ഒരു ‘3ഡി’ സ്റ്റേജ് ഷോ ചെയ്യണം എന്ന് മുമ്ബ് ആലോചിച്ചിരുന്നു. ഈ സ്റ്റേജ് ഷോ ചെയ്യാനായി ഇന്ത്യയിലെ ആദ്യ ‘3ഡി’ സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയേ പോയി കാണുകയുണ്ടായി എന്നും മോഹന്‍ലാല്‍ കുറിച്ചു.

 

 

 

ജീനിയസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന ജിജോ തങ്ങളോട് സംസാരിച്ചപ്പോഴാണ് അതിന്റെ ചെലവുകള്‍ എല്ലാംകൂടി ഭീമമായ ഒരു തുക ആവശ്യമായി വരും എന്ന് മനസ്സിലായത്. വലിയ സാഹസങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും അത് ജീവിതത്തിലായാലും കലയിലായാലുമെന്ന് അന്ന് മനസിലാക്കി. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അത്രയും ഭീമമായ ഒരു തുക എന്നത് പല കാരണങ്ങള്‍ കൊണ്ടും അപ്രാപ്യമായിരുന്നു എന്നും തല്‍ക്കാലം ആ പദ്ധതി മാറ്റിവെയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും മോഹന്‍ലാല്‍ കുറിച്ചു.

 

Image result for മോഹന്‍ലാല്‍

 

 

പിന്നീട് ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം എഴുതിയ ഒരു ഇംഗ്ലീഷ് കഥയുടെ വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയുണ്ടായി. അത് ഒരു ‘മിത്ത്’ ആയിരുന്നു. ഒരു ‘മലബാര്‍ തീരദേശ മിത്ത്’ ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണത്. ഈ കഥ കേട്ടപ്പോള്‍ ഇത് സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് തനിക്ക് തോന്നുകയും ഇതിന് ജിജോ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ഈ സിനിമ ആരു സംവിധാനം ചെയ്യും എന്ന ചോദ്യം അപ്പോള്‍ തങ്ങളുടെ മുന്നില്‍ ഉയര്‍ന്നു വന്നു. ഇതുവരെ ചെയ്യാത്ത ചില കാര്യങ്ങള്‍ ചെയ്യാന്‍ വെമ്ബുന്ന ഒരു മനസ്സാണ് തന്റേത്. ഒട്ടും മുന്‍ നിശ്ചയമില്ലാതെ താന്‍ ഈ സിനിമ സംവിധാനം ചെയ്യാമെന്ന് ജിജോയോട് പറഞ്ഞെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ സൂചിപ്പിച്ചു.

 

Image result for മോഹന്‍ലാല്‍

 

 

സംവിധായകന്റെ വേഷമിടാനാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ ജിജോയും തന്നെ പ്രോത്സാഹിപ്പിച്ചു. ഇനി പുതിയ മേഖലകളിലൂടെ സഞ്ചരിക്കണമെന്നും അവിടെ കൂടുതല്‍ അത്ഭുതങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും ജിജോ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി വര്‍ഷങ്ങളായുള്ള ബന്ധമാണ് മോഹന്‍ലാലും ജിജോയും തമ്മില്‍. ഇന്ത്യയില്‍ 3 ഡി സിനിമയേക്കുറിച്ചു ആരും ആലോചിക്കാത്ത കാലത്തു മലയാളത്തിന്റെ പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് ജിജോ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സൃഷ്ടിച്ചപ്പോള്‍ തങ്ങളുടെ തലമുറ അത്ഭുതത്തോടെ ഈ മനുഷ്യനെ നോക്കി നിന്നിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ജിജോയെക്കുറിച്ച്‌ പറയുന്നു.

 

 

Image result for മോഹന്‍ലാല്‍

 

 

തനിക്ക് ഒരു ലോക സിനിമ ചെയ്യാനാണിഷ്ടം എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയെന്നും മോഹന്‍ലാല്‍ കുറിച്ചു. ഏറെ വ്യത്യസ്തവും തികച്ചും രസകരവുമായ കഥയാണ് ബറോസിലൂടെ പറയുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാള്‍ ആ നിധി കൈമാറുകയുള്ളൂ. അങ്ങനെയിരിക്കെ ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. തുടര്‍ന്ന് അവര്‍ തമ്മിലുള്ള ബന്ധവും മറ്റുമാണ് സിനിമയിലെ കഥ.

 

 

 

 

 

ഗോവയിലായിരിക്കും ഈ സിനിമയുടെ ചിത്രീകരണം. അതിനുള്ള സ്ഥലങ്ങളെല്ലാം കണ്ടുകഴിഞ്ഞു. പക്ഷേ സിനിമയിലേക്ക് ഒരുപാട് വിദേശ അഭിനേതാക്കളെ ആവശ്യമായി വരും എന്നത് ചെറിയൊരു വെല്ലുവിളിയായി മുന്നിലുണ്ട്. പ്രത്യേകിച്ച്‌ പ്രധാന വേഷത്തിലെത്തുന്ന കുട്ടി. എന്നാല്‍ അഭിനേതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ബറോസ്സ് ഒരു തുടര്‍ സിനിമ ആയിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക. ഈ സിനിമയില്‍ ബറോസ്സായി അഭിനയിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തന്നെയായിരിക്കും.

 

 

Image result for മോഹന്‍ലാല്‍

 

 

എന്റെ മനസ്സ് ഇപ്പോള്‍ ബറോസ്സിന്റെ ലഹരിയിലാണ്. ഒരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായിട്ടറിയാം…എത്ര കാലമായി ഞാനത് കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ ശിരസ്സിലും ആ ഭാരം അമരുന്നു. അതിന്റെ കനം കുറേശ്ശേ കുറേശ്ശേ ഞാന്‍ അറിഞ്ഞു തുടങ്ങുന്നു. എന്റെ രാവുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളില്‍ നിന്നും ബറോസ് പുറത്തു വരും. കയ്യില്‍ ഒരു നിധി കുംഭവുമായി. അയാള്‍ക്ക് മുന്നില്‍ നക്ഷത്രക്കണ്ണുള്ള ഒരു കുട്ടിയുണ്ടാവും…അവരുടെ കളിചിരികള്‍ ഉണ്ടാവും…വിസ്മയ സഞ്ചാരങ്ങള്‍ ഉണ്ടാവും ബറോസിനെക്കുറിച്ച്‌ മോഹന്‍ലാല്‍ പറയുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താന്‍ പിന്നീട് അറിയിക്കുമെന്നും മോഹന്‍ലാല്‍ കുറിച്ചു.

You might also like