രാജാവിന്റെ മകനല്ല മോഹൻലാലിന്റെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം ‘ രാജാവിന്റെ മകനല്ല ‘ : പിന്നെ ?

0

 

മോഹൻലാലിന്റെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു 1986 ൽ പുറത്തു വന്ന രാജാവിന്റെ മകൻ. ഈ ചിത്രത്തിലൂടെയായിരുന്നു താരം സൂപ്പർ താരപദവിയിലേയ്ക്ക് എത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ജൂലൈ 17 ഇന്നും സിനിമ പ്രേമികൾ ആഘോഷമാക്കുന്നുണ്ട്.രാജാവിന്റെ മകൻ സിനിമയുടെ പിറവിയെ കുറിച്ച് നിരവധി കഥകൾ പുറത്തു വരുന്നുണ്ട്.

 

 

ചിത്രത്തിൽ മോഹൻലാൽ എത്തിയതിനെ കുറിച്ചു, സിനിമ എടുക്കാൻ ഇടയായ സാഹചര്യങ്ങളുമൊക്കെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് പങ്കുവെച്ചിരുന്നത്. 1986ൽ റിലീസ് ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫ് ആയിരുന്നു; സംവിധാനം തമ്പി കണ്ണന്താനവും. എന്നാൽ എല്ലാവരും കരുതുന്നത് പോലെ മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് രാജാവിന്റെ മകനല്ലത്രേ. സംവിധായകൻ ശശികുമാറിനെ കുറിച്ചുള്ള ഓർമ്മകുറിപ്പിലാണ് ഡെന്നിസ് ഇക്കാര്യം വ്യക്തമാക്കുന്നത്..

 

 

 

ഡെന്നിസ് ജോസഫിന്റെ വാക്കുകൾ

എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് രാജാവിന്റെ മകനാണ് മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് സിനിമ എന്നാണ്. തെറ്റാണ്. മോഹൻലാൽ ഹീറോ ആയി അഭിനയിച്ച ആദ്യത്തെ സൂപ്പർഹിറ്റ് ശശികുമാർ സാർ സംവിധാനം ചെയ്‌ത പത്താമുദയം ആണ്. ശശികുമാർ സാർ ആണ് മോഹൻലാലിന്റെ ആദ്യ സൂപ്പർഹിറ്റ് ഉണ്ടാക്കിയത്’.

 

You might also like