ഇട്ടിച്ചായന്റെ കണ്ണീറുക്കൽ വൈറൽ !!!

0

 

 

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ ക്ലാസ് കണ്ണിറുക്കൽ. പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. കൗതുകം ഒളിപ്പിച്ച ചിത്രം നിമിഷനേരം കൊണ്ട് സൈബർ ഇടങ്ങളിൽ വൈറലായി. മോഹൻലാലിനൊപ്പം രാധികാ ശരത്കുമാറിനെയും ചിത്രത്തിൽ കാണാം.

 

 

 

Ittymaani Made In ChinaDirection by : JIBI JOJU

Posted by Mohanlal on Tuesday, April 30, 2019

 

 

ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പേ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയ ചിത്രമാണ് ഇട്ടിമാണി. ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശമാണ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പേ വിറ്റുപോയത്. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.

 

 

 

 

 

യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി ജോജു ടീം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

You might also like