കലിയുഗവരനായി മോഹൻലാൽ ? ബ്രഹ്മാണ്ഡ ചിത്രവുമായി ഗോകുലം ഗോപാലൻ !!!

0

 

 

 

 

 

കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായി ഗോകുലം ഗോപാലൻ എത്തുന്നു. കലിയുഗവരനുമായാണ് ഗോകുലം ഗോപാലൻ – സന്തോഷ് ശിവൻ കൂട്ടുക്കെട്ട് വരുന്നത്. ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും.ശ്രീ​ഗോ​കു​ലം​ ​ഫി​ലിം​സ് ​(​പ്രൈ​)​ ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്നു.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ​ ​പ​ല​രും​ ​ചി​ത്ര​ത്തി​ല​ണി​നി​ര​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.

 

 

 

 

ചിത്രത്തിൽ കലിയുഗവരനായി മോഹൻലാൽ എത്തുമെന്നും റിപ്പോർട്ടുകൾ വരുന്നു. ഇനി വരുന്ന വർഷങ്ങളിൽ വിസ്മയം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് മോഹൻലാൽ. ഡിസംബർ 14 ന് മോഹൻലാൽ എന്ന നടന്റെ കരിയറിലെ ബേസ്ഡ് മൂവി ആകുമെന്ന് എല്ലാവരും പറയുന്ന ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ റിലീസാണ്. ഓരോ ആരാധകരും ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാണുന്നത്. ഏതായാലും ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ കലിയുഗവരനിൽ അണിനിരക്കും എന്നാണ് സൂചന.

 

 

 

 

ഇപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്യുകയാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, അജു വര്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമുള്ള സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നുണ്ട്.

 

 

 

 

ദുബായ് കേന്ദ്രമാക്കിയുള്ള ലെൻസ് മാൻ സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു എങ്കിലും ഇപ്പോൾ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്ന തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ജാക്ക് ആൻഡ് ജില്ലിന്റെ ഷൂട്ടിങ് ഇപ്പോൾ ഹരിപ്പാട് പുരോഗമിക്കുകയാണ്.

 

 

You might also like