മോഹന്‍ലാലിന് പിന്നാലെ ഇന്ദ്രജിത്ത് എം ജി ആർ ആകുന്നു .

0

 

 

 

മോഹന്‍ലാലിനു ശേഷം എം. ജി. ആര്‍ ആകാന്‍ മലയാളത്തില്‍ നിന്ന് മറ്റൊരു നടന്‍. യുവനടന്‍ ഇന്ദ്രജിത്തിനാണ് ആ അപൂര്‍വ്വ ഭാഗ്യം കൈവന്നിരിക്കുന്നത്. ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘ദ അയണ്‍ ലേഡി’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് എം. ജി. ആറായി വേഷമിടുന്നത്. ജയലളിതയാകുന്നത് മറ്റൊരു മലയാളി താരം നിത്യ മേനോനാണ്. മിഷ്‌കിന്‍ ഉള്‍പ്പടെയുള്ളവരുടെ അസോസിയേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യാ മേനനാണ് കേന്ദ്ര കഥാപാത്രമായ ജയലളിതയാകുന്നത്.

 

 

 

 

 

ചിത്രത്തിന്റെ ഫ്ര്രസ്ലുക്ക് പോസ്റ്ററും ഇതിനോടകം വൈറലായിക്കഴിഞ്ഞു. കാർത്തിക് നരേൻ സംവിധാനം ചെയ്ത നരകാസുരൻ ആണ് ഇന്ദ്രജിത്തിന്റേതായി ഉടൻ റിലീസാകുന്ന തമിഴ് ചിത്രം. ഇന്ദ്രനൊപ്പം അരവിന്ദ് സ്വാമിയും സന്ദീപ് കിഷനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്രീയ ശരണാണ് നായിക.

 

 

 

 

 

 

സിനിമയുടെ പ്രാരംഭ നടപടികള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് ആരംഭിക്കും. അതേ സമയം തമിഴില്‍ ‘നരകാസുരന്‍’ എന്നൊരു ചിത്രം ഇന്ദ്രജിത്തിന്റേതായി പുറത്തു വരാനുണ്ട്. അരവിന്ദ് സ്വാമി, സന്ദീപ് കിഷന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ശ്രിയ ശരണ്‍ നായികയാകുന്നു. ‘ധ്രുവങ്കള്‍ 16’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് നരേന്‍ ആണ് സംവിധായകന്‍.

You might also like