അച്ഛനും മകനുമായി വീണ്ടും മോഹന്‍ലാല്‍: ഇട്ടിമാണിയില്‍ ഇരട്ടവേഷം !!!

0

 

 

 

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലായിരിക്കും എത്തുക എന്നാണ് സംവിധായകരില്‍ ഒരാളായ ജോജു പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓണചിത്രം കൂടിയാണിത്. ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നപ്പോള്‍ തന്നെ ആരാധകര്‍ അത് ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന പ്രഖ്യാപനമാണ് സംവിധായകര്‍ നടത്തിയിരിക്കുന്നത്.

 

 

 

ഇട്ടിമാണിയുടെ അച്ഛന്റെ കഥാപാത്രം വളരെ കുറച്ചു സീനുകളിലെ ഉള്ളൂ എന്നും, അത് സിനിമയുടെ അവസാന ഷെഡ്യൂളുകളിലായാണ് ചിത്രീകരിച്ചത് എന്നും സംവിധായകരില്‍ ഒരളായ ജോജു പറയുന്നു. ചൈനയിലാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഈയിടെ ചൈനയിലെ ആയോധനകലാകാരന്മാരുടെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ ഫോട്ടോ വൈറലായിരുന്നു. അത് ഒരു പാട്ടു രംഗം ചിത്രീകരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നും സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ആയോധന കലയുമായി ബന്ധമില്ലെന്നും സംവിധായകന്‍ പറഞ്ഞു.

 

 

 

 

ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്.മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

You might also like