ദൃശ്യത്തിനും പ്രജയ്ക്കും ശേഷം മോഹൻലാൽ !! പോലീസ് വേഷത്തിൽ…!!

0

മലയാള സിനിമയിലെ ആദ്യത്തെ അമ്പത് കോടിയെന്ന ഖ്യാതി നേടിയെടുത്ത ചിത്രമായിരുന്നു ദൃശ്യം.
മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കാഡുകഉും തകര്‍ത്തുകൊണ്ടാണ് 2013ല്‍ ദൃശ്യം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ – ജീത്തുജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ തിരക്കഥയിലൂടെയാണ് പുതിയ ചിത്രം പിറക്കുന്നത്. മലയാള സിനിമയിലെ സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ ആദ്യ നിര്‍മാണ സംരംഭം കൂടി ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

ചിത്രത്തെ കുറിച്ച് ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 2019-ലെ ഏറ്റവും ഹെപ്പ് കിട്ടാന്‍ പോകുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമായിരിക്കും ഇതെന്നാണ് ഗോസിപ്പ്. ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നും അറിയുന്നുണ്ട്.

 

 

 

 

 

ജോഷി സംവിധാനത്തില്‍ പുറത്ത് വന്ന പ്രജ എന്ന സിനിമയിലാണ് മോഹന്‍ലാലിന് വേണ്ടി രഞ്ജി പണിക്കര്‍ അവസാനമായി തിരക്കഥയെഴുതിയത്. മോഹന്‍ലാലിന്റെ അടുത്ത ബിഗ് പ്രോജക്ടുകള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ , പ്രിയദർശന്റെ കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പുതുമുഖ സംവിധായകന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നിവയാണ്. ജീത്തു ജോസഫ് പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി അവതരിപ്പിക്കുന്ന കോമഡി ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡി ഫെബ്രുവരി 22-ന് റിലീസാവാന്‍ ഒരുങ്ങുകയാണ്.

 

 

 

 

 

 

You might also like