മോഹൻലാലിന്റെ തലകുത്തിച്ചാട്ടം.. എന്നാൽ ഇതു മോഹൻലാൽ അല്ല !!!

0

“അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ..” എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയാണിത്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ തലകുത്തിച്ചാട്ടം ആവേശത്തോടെ ആരാധകർ ഷെയർ ചെയ്യുകയാണ്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ ഇത് മോഹൻലാൽ അല്ലെന്നാണ്.

 

Watch video ‘അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ’ ഈ അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് മോഹൻലാലിന്റെ ഈ തലകുത്തിച്ചാട്ടം.#Mohanlal #SocialMedia #ViralVideo

Posted by Manorama News TV on Sunday, December 30, 2018

 

 

ടിക്ക് ടോക്കിൽ ജെറി എന്നൊരു യുവാവ് അപ്‌ലോഡ് ചെയ്ത വിഡിയോയാണ് ആരാധകർ തെറ്റിദ്ധരിച്ചു മോഹൻലാൽ ആണെന്ന് കരുതിയത്. ഒരു ഫേസ്ബുക്കിൽ പേജിൽ ഇത് കണ്ടതോടെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും ഈ വീഡിയോയെ ഏറ്റെടുത്തു വാർത്തയാക്കി. മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ കഴിവും മെയ് വഴക്കവും മലയാളി പ്രേക്ഷകർക്ക് മുൻപേ അറിയാവുന്നതാണ്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വിഡിയോ ?? !!

 

 

 

You might also like