മോഹൻലാൽ മലയാളത്തിൽ കോൺഗ്രസ് , തമിഴിൽ ബി ജെ പി ..?!!

0

 

 

 

 

മോഹൻലാൽ എന്ന മഹാനടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലുക്കിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് ആ ചിത്രങ്ങളാണ്. പല അഭ്യൂഹങ്ങളും പുറത്തു വന്നു. ബോളിവുഡിൽവിവേക് ഒബ്‌റോയ് നരേന്ദ്ര മോദി ആവുമ്പോൾ മലയാളത്തിൽ മോഹൻലാൽ ആവുമോ എന്ന് ആരാധകർ ഒരുപോലെ ചോദിക്കുന്നു. നരേന്ദ്ര മോദി ലോക്കിലുള്ള മോഹൻലാലിൻറെ ഫോട്ടോക്ക് പല രീതിയിലുള്ള വിമര്ശനങ്ങളാണ് വരുന്നത്.

 

 

 

 

 

 

 

 

തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ – നെടുമുടി വേണു ചിത്രം മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ശോഭനയും കെ പി എ സി ലളിതയും കവിയൂർ പൊന്നമ്മയും ശ്രീനിവാസനുമൊക്കെ അണിനിരന്ന തേന്മാവിൻ കൊമ്പത്ത് ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട ചിത്രമാണ്. അന്ന് മോഹൻലാലിനെ ക്യാമറയിൽ പകർത്തിയത് പ്രശസ്ത ക്യാമറാമാൻ കെ വി ആനന്ദ് വീണ്ടും വര്ഷങ്ങള്ക്കു ശേഷം അതെ മുഖം ക്യാമറയിൽ ഒപ്പിയിരിക്കുകയാണ് .

 

 

 

 

 

 

 

 

സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. സിനിമയിൽ മോഹൻലാൽ പ്രധാനമന്ത്രിയായാണ് എത്തുന്നതെന്നാണ് സൂചന. നരേന്ദ്ര മോദിയുടെ ലുക്കിലാണ് സിനിമയിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് . ആ വേഷത്തിലുള്ള മോഹൻലാലിന്റെ ചിത്രമാണ് സംവിധായകനായ കെ വി ആനന്ദ് പകർത്തിയിരിക്കുകയാണ്. ചന്ദ്രകാന്ത് വർമ്മ എന്ന രാഷ്ട്രിയക്കാരനായാണ് മോഹൻലാൽ എത്തുന്നതെന്നാണ് ഷൂട്ടിംഗ് സെറ്റിൽ നിന്നുമുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമായത്.  മോഹൻലാലിൻറെ കഥാപാത്രത്തിന് നെഗറ്റീവ് ടച്ച് ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മോഹൻലാൽ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തുന്നു. ഇപ്പോൾ തമിഴിൽ കൂടി മലയാളത്തിന്റെ താരരാജാവ് രാഷ്ട്രീയ വേഷം അണിയുന്നു.

 

 

 

 

You might also like