പൂര്‍ണനഗ്നയായിട്ട് മോഹന്‍ലാലിനൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ട്; മീര വാസുദേവ്

0

 

 

 

മോഹന്‍ലാലിന്റെ മികച്ച അഭിനയ മുഹൂര്‍ത്തമുള്ള ചിത്രങ്ങളില്‍ ഒന്നാണ് തന്മാത്ര. ബ്ലസ്സി ഒരുക്കിയ ഈ ചിത്രത്തില്‍ അള്‍ഷിമേഴ്സ് ബാധിച്ച ഒരു വ്യക്തിയായുള്ള മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ പരിപൂര്‍ണ്ണ നഗ്നനായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനിനെ പറ്റി നടി മീര വാസുദേവന്‍ തുറന്നു പറയുന്നു. ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായിരുന്നെന്നും എന്നാല്‍ തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നും മീര വാസുദേവന്‍ പറഞ്ഞു.

 

 

ആ സീന്‍ ബുദ്ധിമുട്ടായിരുന്നില്ല. എന്നാല്‍ ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു. ”സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നത്.

 

മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നും താന്‍ ആലോചിച്ചിട്ടില്ല പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണ് ഈ ചിത്രമെന്നും ”മീര പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് മീരയുടെ തുറന്നുപറച്ചില്‍.

You might also like