ഇത് ‘സര്‍ദാര്‍ജി’യോ ?അതോ ‘കുഞ്ഞാലി’യോ ? അടപടലം ട്രോൾ !!

0

 

 

 

 

മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ലുക്ക് പുറത്തു വന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ മോഹൻലാലിൻറെ പുതിയ ലുക്ക് കണ്ട് ചിരിക്കുകയായിരുന്നു. മരയ്ക്കാറായി എത്തിയ മോഹൻലാലിന് അറഞ്ചം പുറഞ്ചം ട്രോളുകളാണ് ഉയര്ന്നു വരുന്നത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി പുറത്തു വിട്ടത്.

 

 

 

 

കൂടുതലും ചിത്രത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ആണ്. മോഹന്‍ലാല്‍ ടെലസ്‌കോപ്പ് ഉപയോഗിച്ചിരിക്കുന്ന രീതി തെറ്റാണെന്നാണ് കൂടുതലായി വരുന്ന വിമര്‍ശനം.ഒരു കണ്ണ് അടച്ചാണ് ടെലസ്‌കോപ്പില്‍ നോക്കേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതില്‍ രണ്ടു കണ്ണും തുറന്ന് പിടിച്ചാണ് അദ്ദേഹം നോക്കുന്നത്.

 

 

 

 

 

 

കുഞ്ഞാലിയെ കണ്ടാല്‍ പഞ്ചാബില്‍ നിന്നും വന്ന സര്‍ദാര്‍ജിയെ പോലെ ഇരിക്കുന്നു എന്നതാണ് രണ്ടാമത്തെ വിമര്‍ശനം.പക്ഷേ ഇതിനെയെല്ലാം എതിര്‍ത്ത് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നു. ബാഹുബലി, അങ്കിള്‍ ബണ്‍ എന്നി ചിത്രങ്ങളില്‍ ഇങ്ങനെ ആണ് ടെലസ്‌കോപ്പ് ഉപയോഗിക്കുന്നതെന്നും ഇതിനു മുന്നെ ഒപ്പം ചിത്രത്തിന് നേരെ ഉണ്ടായ അതേപോലെ ഉള്ള വിമര്‍ശനം ആണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം അറിയച്ചു.

 

 

 

 

 

 

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിലെ ഒരു പ്രധാനവേഷത്തിൽ ഫാസിലും ഉണ്ടെന്ന് അറിയിച്ചിരിക്കുന്നത് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ആണ്. മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻ‌ലാലും കല്യാണിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഫാസിലും ചിത്രത്തിലുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.

You might also like