രണ്ടാം പത്മയും പ്രിയന്റെ സെറ്റിൽ നിന്ന്’ സന്തോഷം പങ്കുവച്ച് മോഹൻലാൽ

0

Image result for 'കാക്കക്കുയിലിൽ അഭിനയിക്കുമ്പോൾ പത്മശ്രീ,​ മരയ്ക്കാറിൽ പത്മഭൂഷൻ',​ പുരസ്കാരത്തിലെ കൗതുകം തുറന്നു പറഞ്ഞ് മോഹൻലാൽ

 

 

 

 

മലയാള സിനിമയുടെ താരരാജാവിന് പത്മഭൂഷൺ കിട്ടിയ സന്തോഷത്തിലാണ് കേരളക്കരയിലെ ആരാധകർ.പത്ഭൂഷൻ ലഭിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹൻലാലിന്റെ പ്രതികരണം. കൂടെ സഞ്ചരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു .

 

 

 

Image result for 'കാക്കക്കുയിലിൽ അഭിനയിക്കുമ്പോൾ പത്മശ്രീ,​ മരയ്ക്കാറിൽ പത്മഭൂഷൻ',​ പുരസ്കാരത്തിലെ കൗതുകം തുറന്നു പറഞ്ഞ് മോഹൻലാൽ

 

 

 

 

ഹൈദാരാബാദിൽ പ്രിയദർശന്റെ മരക്കാർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് തനിക്ക് പത്മഭൂഷൻ കിട്ടിയെന്ന കാര്യം അറിയുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഹൈദരാബാദിൽ തന്നെ പ്രിയന്റെ കാക്കകുയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽവെച്ചായിരുന്നു തനിക്ക് ആദ്യമായി പത്മശ്രീ ലഭിക്കുന്നതെന്നും, ഇപ്പോൾ പ്രിയദർശന്റെ സെറ്റിൽ തന്നെ പത്മഭൂഷൻ ലഭിച്ചുവെന്ന് വാർത്ത അറിയുന്നത് വലിയൊരു നിമിത്തമായി തോന്നുന്നുവെന്നും മോഹൻലാൽ പറയുന്നു.

 

 

 

 

Image result for mohanlal

 

 

 

ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊർജ്ജം നൽകിയിട്ടുണ്ട്. തീർച്ചയായും മുന്നോട്ടുള്ള യാത്രയിൽ ഈ പുരസ്കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നതായും മോഹൻലാൽ വ്യക്തമാക്കി.

 

 

 

 

Related image

 

 

 

സിനിമാ ജീവിതത്തിൽ ഉടനീളം ഒരുമിച്ച് സഞ്ചരിച്ച് വ്യക്തികളാണ് തങ്ങളെന്നും അദ്ദേഹത്തിന്റെ സെറ്റിൽ തന്നെ തന്നെ തേടി ഇതുപോലൊരു സന്തോഷ വാർത്ത എത്തിയത് ഇരട്ടി മധുരമായി തോന്നുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

 

 

 

 

 

You might also like