വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് മോഹൻലാൽ !!

0

മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഉത്സവ പ്രതീതി ജനിപ്പിക്കുമ്ബോള്‍ സിനിമയുമായി ബന്ധപ്പെട്ടു മോഹൻലാൽ വേദനാജനകമായ മറ്റൊരു സംഭവം തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്നു പറയുകയാണ്.

 

 

 

ലൂസിഫറിനെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പുമായി സിനിമയിലെ നടൻ മോഹന്‍ലാല്‍ . ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

 

സുഹൃത്തുക്കളെ, ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന്…

Posted by Mohanlal on Friday, March 29, 2019

 

 

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

”സുഹൃത്തുക്കളെ,

ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫര്‍’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫര്‍’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.
സസ്‌നേഹം.

 

 

You might also like