രാവണനായി മോഹൻലാൽ ?!!!!

0

 

വിനയൻ- മോഹൻലാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നു . ദീർഘ നാളത്തെ പിണക്കത്തിന് ഒടുവിലാണ് മോഹൻലാൽ – വിനയൻ ചിത്രം ഒരുങ്ങുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ഒരു പുരാണ സംഭവമായേക്കാം ഇതിവൃത്തം എന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.

 

 

 

 

 

ഇപ്പോൾ ആ ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരു ഫാൻ മെയ്ഡ് പോസ്റ്ററാണ് ചിത്രത്തിന്റെ ചർച്ചകൾ ഉയർത്തിയിരിക്കുന്നത്. രാവണാവതാരത്തിൽ മോഹൻലാലിൻറെ ഒരു പോസ്റ്റർ ആണ് തരംഗമാകുന്നത് . മുൻപ് അത്തരത്തിൽ ഒരു പോസ്റ്റ് വിനയൻ തന്നെ പങ്കു വെക്കുകയും അതിനെ കുറിച്ച് പറഞ്ഞതുമിങ്ങനെയാണ് .

 

 

രാവണന്‍ എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും അത് അര്‍ജുനന്‍ ആയിക്കോട്ടെ, ഭീമന്‍ ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്‍ക്കുന്നതായി കുഞ്ഞുനാള്‍ മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന്‍ ആണ് .

You might also like