അന്ന് മോഹൻലാൽ ആണെങ്കിൽ ഇന്ന് ഫഹദ് !!! രണ്ടും കൽപ്പിച്ച് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുക്കെട്ട് .

0

സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുക്കെട്ടിലെ തെങ്ങിൽ കേറിയിരിക്കുന്ന പ്രകാശൻ വർഷങ്ങൾക്ക് മുൻപ് വരവേൽപ്പ് എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിന്റെ ആദ്യ സീനിനെ ഓർമ്മപ്പെടുത്തുന്നു. അന്ന് സത്യൻ അന്തിക്കാട് -ശ്രീനിവാസൻ കൂട്ടുക്കെട്ട് ഒരുക്കിയത് മോഹൻലാലിനെയാണെങ്കിൽ ഇന്ന് ഫഹദ് ഫാസിലിനെയാണ്. വരവേൽപ്പ് എന്ന ചിത്രത്തിൽ പ്രവാസിയായ മോഹൻലാൽ വീട്ടിൽ എത്തുമ്പോൾ പരിചയമില്ലാത്ത നായ കാരണം തെങ്ങിൽ ക്കേറി ഇരിക്കേണ്ടിവരുന്ന അവസ്ഥ ഓരോ പ്രേക്ഷകനെയും തിയേറ്ററിൽ പൊട്ടിചിരിപ്പിച്ചതാണ് . സത്യൻ അന്തിക്കാട് -ശ്രീനിവാസൻ ഇവർ ചേർന്നാൽ ചിരിയുടെ മേളമായിരിക്കുമെന്നതിൽ സംശയമില്ല. അതിന്റെ മറ്റൊരു ഓര്മപെടുത്തലുമായാണ് ഞാൻ പ്രകാശന്റെ പോസ്റ്റർ .

തെങ്ങിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഫഹദിനെ കണ്ട് വർഷങ്ങൾക്ക് മുൻപ് ലാലേട്ടൻ ഇരിക്കുന്ന അതേപോലെയെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഈ ചിത്രത്തിന്റെ ടീസറുമെല്ലാം സാമൂഹ്യമാധ്യമത്തിൽ ഏറെ സ്വീകാര്യത നേടിയിരുന്നു. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് പി.ആര്‍.ആകാശ് എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

 

വരവേൽപ്പിലെ മോഹൻലാലിനെ പോലെ മുൾനീള കോമഡിതാരമായിരിക്കുമോ പ്രകാശാനെന്ന് ആരാധകർ ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശനെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. മോഹൻലാലിന്റെ ചതില കഥാപാത്രങ്ങളെ ഫഹദ് അനുകരിക്കാൻ ശ്രമിക്കുന്ന്നുവെന്നും ആരാധകർക്കിടയിൽ ചർച്ചയുണ്ട്. മോഹൻലാൽ എന്ന താരരാജാവിന് പകരകരനാവാൻ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ ഫഹദ് ഫാസിൽ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഫഹദിന്റെ ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരെ നോക്കികാണുന്നത്.

ഫഹദിന് പുറമെ ചിത്രത്തിൽ വലിയ താരനിരതന്നെയുണ്ട്. ഗോപാല്ജി എന്ന കഥാപാത്രമായ്‌ ശ്രീനിവാസൻ എത്തുന്നു. നിഖില വിമൽ ആണ്‌ ചിത്രത്തിൽ ഫഹദിന്റെ നായികയാകുന്നത്‌ സലോമിയെന്ന കഥാപാത്രമായിട്ടാണ്‌ നിഖിലയെത്തുന്നത്‌.ഫുൾമൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്‌ കുമാർ. കെപിഎസി ലളിത, സബിത ആനന്ദ്‌, വീണ നായർ, അനീഷ് ജി.മേനോന്‍, മഞ്ജു സുനിച്ചന്‍, സബിത മുൻഷി ദിലീപ്‌ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നു. ഷാൻ റഹ്മാൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കെ രാജഗോപാലാണ്‌.

 

You might also like